×
login
റോഡ് മൂവി ചാക്കാല; ബോബനും മോളിയും തറവാട്ടില്‍

കുട്ടനാട്ടില്‍ നിന്നും ഹൈറേഞ്ചിലേക്കുള്ള യാത്രയിലുണ്ടാവുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവ പരമ്പരകളിലൂടെ കടന്നുപോകുന്ന വ്യത്യസ്തമായ റോഡ് മൂവിയാണ് ചാക്കാല.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ വെളിയനാടുള്ള അത്തിക്കളം തറവാട്ടില്‍ ചാക്കാല എന്ന റോഡ് മൂവിക്ക് തുടക്കമായി. ബോബനും മോളിയിലെ ബോബന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ നടന്‍ പ്രമോദ് വെളിയനാട് ഫസ്റ്റ് ക്ലാപ്പടിച്ചു. പ്രമുഖ ജനപ്രതിനിധികളും, സിനിമാ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഇടം തീയേറ്ററിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം, മാനത്ത് കണ്ണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയിന്‍ ക്രിസ്റ്റഫര്‍ ,സംവിധാനവും, ക്യാമറയും നിര്‍വ്വഹിക്കുന്നു.

കുട്ടനാട്ടില്‍ നിന്നും ഹൈറേഞ്ചിലേക്കുള്ള യാത്രയിലുണ്ടാവുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവ പരമ്പരകളിലൂടെ കടന്നുപോകുന്ന വ്യത്യസ്തമായ റോഡ് മൂവിയാണ് ചാക്കാല. കുട്ടനാട്ടിലെ വെളിയനാട്ടില്‍ ചിത്രീകരണം തുടങ്ങിയ ചിത്രം കട്ടപ്പനയില്‍ ചിത്രീകരണം അവസാനിക്കും.


ഇടം തീയേറ്ററിന്റെ ബാനറില്‍ ജയിന്‍ ക്രിസ്റ്റഫര്‍, കഥ, ക്യാമറ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ചാക്കാല. തിരക്കഥ, സംഭാഷണം - സതീഷ് കുമാര്‍, എഡിറ്റിംഗ്- രതീഷ് മോഹന്‍, ഗാനരചന- ദീപ സോമന്‍, സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി, സംഗീതം - മധു ലാല്‍, റജിമോന്‍, ആലാപനം- പന്തളം ബാലന്‍, റെജിമോന്‍, ആര്‍ട്ട് - സുധന്‍ശനന്‍ ആറ്റുകാല്‍, പിആര്‍ഒ- അയ്മനം സാജന്‍

പ്രമോദ് വെളിയനാട്, കോബ്രാ രാജേഷ്, ഷാജി മാവേലിക്കര, സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനോദ്കുറിയന്നൂര്‍, ലോനപ്പന്‍ കുട്ടനാട്, സിനി ജിനേഷ്, നുജൂമുദീന്‍, ജിക്കു, ദീപിക ശങ്കര്‍, മനോജ് കാര്‍ത്ത്യാ, ആന്‍സി, വിജയന്‍ പുല്ലാട്, പ്രകാശ് ഇരവിപേരൂര്‍ എന്നിവര്‍ അഭിനയിക്കുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.