×
login
നൈജീരിയക്കാരുടെ 'ചലച്ചിത്രം'

പരീത് പണ്ടാരി എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ് ഒരുക്കുന്ന പുതിയ സിനിമയാണ് ചലച്ചിത്രം.

പരീത് പണ്ടാരി എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ് ഒരുക്കുന്ന പുതിയ സിനിമയാണ് ചലച്ചിത്രം. ദുബായിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിരവധി പ്രവാസികളും അഭിനയിക്കുന്നുണ്ട്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനും, സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആഡ്‌സ് ഫിലിം കമ്പനിയാണ് നിര്‍മാണം. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം ആണ്. ടോണ്‍സ് അലക്‌സ് ഛായാഗ്രഹണവും ടിനു കെ. തോമസ് എഡിറ്റിങ്ങും സംഗീതം ക്രിസ്റ്റി ജോബിയും ഡിസൈന്‍ അനുലാലും നിര്‍വ്വഹിക്കുന്നു.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.