×
login
ചാള്‍സ് എന്റര്‍പ്രൈസസ് വീഡിയോ ഗാനം പുറത്തിറങ്ങി

രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമ ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്' ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി. നാച്ചി എഴുതിയ വരികള്‍ക്ക് സുബ്രഹ്‌മണ്യന്‍ കെ വി സംഗീതം പകരുന്ന് മോഹനന്‍ ചിറ്റൂര്‍ ആലപിച്ച 'തങ്ക മയിലേ,എന്‍ തങ്കമയിലേ.... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.  

രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമ ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്' ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്, അച്ചുവിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഉര്‍വ്വശിക്കു പുറമേ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍,മണികണ്ഠന്‍ ആചാരി,മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം- പ്രദീപ് മേനോന്‍, അനൂപ് രാജ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികള്‍ക്ക് സുബ്രഹ്‌മണ്യന്‍ കെ.വി. സംഗീതം പകരുന്നു. എഡിറ്റിങ് - അച്ചു വിജയന്‍, പശ്ചാത്തല സംഗീതം- അശോക് പൊന്നപ്പന്‍, നിര്‍മാണ നിര്‍വ്വഹണം- ദീപക് പരമേശ്വരന്‍, കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ്, ജോയ് മൂവി പ്രൊഡക്ഷന്‍സ് 'ചാള്‍സ് എന്റര്‍പ്രൈസസ് ' ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.