×
login
'ചെക്കന്‍' സിനിമയിലെ മലര്‍ക്കൊടിപ്പാട്ട് വൈറല്‍; ഗാനം പങ്കുവച്ച് താരാങ്ങള്‍

പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരില്‍ എത്തിച്ചത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു. ലക്ഷങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം സ്വീകരിച്ചത്.

സിനിമയില്‍ വന്ന മാപ്പിളപാട്ടുകള്‍ പ്രേക്ഷകര്‍ എന്നും ഏറ്റുപാടിയിട്ടുണ്ട്. ആ കൂട്ടത്തിലേക്കു ഒരു മനോഹരഗാനം കൂടി ഈ പെരുന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങി. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ചു ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന 'ചെക്കന്‍' എന്ന സിനിമയിലെ ഗാനമാണ് പഴയകാലത്തെ പെട്ടിപാട്ടുകളില്‍ കേട്ടു മറന്ന 'മലര്‍ കൊടിയേ ഞാന്‍ എന്നും പുഴയരികില്‍ പോയെന്നും...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്‌ക്കാരമായി പുറത്തിറങ്ങിയത്.

പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരില്‍ എത്തിച്ചത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു. ലക്ഷങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം സ്വീകരിച്ചത്.

ഒ,വി അബ്ദുള്ളയുടെ വരികള്‍ക്ക് പുതിയ ശബ്ദം നല്‍കി സിനിമയില്‍ ആലപിച്ചിരിക്കുന്നത് നിരവധി നാടന്‍ പാട്ടുകളിലൂടെ തന്റെ വിത്യസ്ത ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മണികണ്ഠന്‍ പെരുമ്പടപ്പാണ്. ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയത് സിബു സുകുമാരന്‍. അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തില്‍ നായകന്‍ ചെക്കനായി വേഷമിടുന്നത് നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും  എത്തുന്നു. നഞ്ചിയമ്മ, വിനോദ് കോവൂര്‍, അബു സലിം, തസ്‌നി ഖാന്‍, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങള്‍ക്കു പുറമേ ഒട്ടേറെ നാടക, ടിക് ടോക് താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൂര്‍ണ്ണമായും വയനാട്ടില്‍ വെച്ചു ചിത്രീകരിച്ച സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തിയേറ്റര്‍ റിലീസിന് സാധ്യമായില്ലെങ്കില്‍ ഒടിടി ഫ്‌ലാറ്റ് ഫോമുകളിലൂടെ ചിത്രം പുറത്തിറങ്ങുക. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിക്കുന്ന 'ചെക്കന്‍' കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് ഒട്ടേറെ മ്യൂസിക് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ്. സിനിമയുടെ ഛായാഗ്രഹണം സുരേഷ് റെഡ് വണാണ് നിര്‍വഹിക്കുന്നത്. കലാ സംവിധാനം: ഉണ്ണി നിറം, ചമയം: ഹസ്സന്‍ വണ്ടൂര്‍, എഡിറ്റ്: ജര്‍ഷാജ്, വസ്ത്രാലങ്കാരം: സുരേഷ് കോട്ടാല, പ്രൊജക്റ്റ് ഡിസൈന്‍: അസിം കോട്ടൂര്‍, പ്രൊ.കാണ്ട്രോളര്‍: ഷൗക്കത്ത് വണ്ടൂര്‍, പ്രൊ.മാനേജര്‍: റിയാസ് വയനാട്, സ്റ്റില്‍സ്: അപ്പു, പശ്ചാത്തല സംഗീതം: സിബു സുകുമാരന്‍, സാമ്പത്തിക നിയന്ത്രണം: മൊയ്ദു കെ.വി,ഗതാഗതം: ഷബാദ്  സബാട്ടി, പി.ആര്‍.ഒ: അജയ് തുണ്ടത്തില്‍, ഡിസൈന്‍: മനു ഡാവിഞ്ചി.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.