×
login
മുഖ്യാതിഥി അനുരാഗ് കശ്യപ്‍ ബലാത്സംഗ കേസ് പ്രതി; ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു; രഞ്ജിത് വിവാദത്തില്‍

ജയിലില്‍ പോയി ദിലീപിനെ കണ്ടത് ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായാണെന്നു പറഞ്ഞ് തടിതപ്പുകയാണ് രഞ്ജിത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന സമ്മേളനവേദിയിലേക്ക്  നടി ഭാവനയെ കൊണ്ടുവന്ന് കൈയ്യടി വാങ്ങിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് വിവാദത്തില്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യാതിഥിയായി അവതരിപ്പിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ബലാത്സംഗ കേസിലെ പ്രതി. അതിനു പുറമെ നടന്‍ ദീലീപിനെ ജയിലില്‍ പേയി കണ്ട ചുരുക്കും ചില സിനിമാക്കാരില്‍ ഒരാളും രഞ്ജിത്താണ്

. ഇരയക്കും വേട്ടക്കാരനും ഒപ്പം നില്‍ക്കുന്ന ഇരട്ട നിലപാടിന് വ്യക്തമായ ഉത്തരം നല്‍കാന്‍ രഞ്ജിത്തിന് കഴിയുന്നില്ല. പകരം തന്നെ ഭയപ്പെടുത്തരുതെന്നു വെല്ലിവിളിക്കുകയാണ് അദ്ദേഹം.

മുഖ്യാതിഥിയായ അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി.യു.പിയില്‍ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുംു. ഇന്ത്യയില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പറ്റുന്ന രണ്ട് സംസ്ഥാനങ്ങളെയുള്ളൂ. അവ കേരളവും തമിഴ്‌നാടുമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു' എന്നാണ് രഞ്ജിത്തിന്റെ വിശദീകരണം.

ഡോക്ടര്‍ അടക്കം ഒന്നിലധികം സ്ത്രീകളാണ് അനുരാഗിനെതിരേ മീടുവിലൂടെ ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന മുംബയ് പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്ത്. അതു മറച്ചുവെച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയ കാപട്യം പകല്‍ പോലെ വ്യക്തമാണ്.

ഉദ്ഘാടന ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചത് വ്യക്തിപരമായാണെന്നും കൊണ്ടുവന്നത് മഹാകാര്യമെ്‌നനുമാണ് രഞ്ജിത് അവകാശപ്പെട്ടത്.  പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു രഞ്ജിത്ത് ക്ഷണിച്ചത്.  മുഖ്യാതിഥിയായി  ബലാല്‍സംഗകേസിലെ പ്രതിയിരിക്കുന്ന വേദിയിലേക്ക് ഭാവനയെ കൊണ്ടുവന്നതിന്റെ അനൗചിത്യമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


മാത്രമല്ല ജയിലില്‍ കിടക്കുമ്പോള്‍ നടന്‍ ദിലീപിനെ രഞ്ജിത് സന്ദര്‍ശിച്ചിരുന്നു എന്നതും ചര്‍ച്ചയായി.  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കം നടന്‍ വിനായകന്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ചര്‍ച്ചയായത്. 'ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്' എന്നാണ് കമന്റ് ബോക്‌സില്‍ എഴുതിയിരിക്കുന്നത്. വിനായന്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയും ഇക്കാര്യം ഏറ്റെടുത്തു. നിരവധി പേരാണ് കമന്റ് ബോക്‌സില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്

ജയിലില്‍ പോയി ദിലീപിനെ കണ്ടത് ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായാണെന്നു പറഞ്ഞ് തടിതപ്പുകയാണ് രഞ്ജിത് .

'നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല. ദിലീപുമായി അടുത്ത ബന്ധം ഇല്ല. നടന്‍ സുരേഷ് കൃഷ്ണ പോയപ്പോള്‍ കൂടെ പോയതാണ്. ജയിലിന് പുറത്ത് നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് അകത്ത് കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് ചെയ്തത്. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടായിരുന്ന സമയമുണ്ടായിരുന്നു. കേസ് കോടതിയിലാണ്' രഞ്ജിത് വിശദീകരിച്ചു

തന്നെ പേടിപ്പിക്കാനാകില്ലെന്നും തന്റെ നിലപാടുകള്‍  അതനുസരിച്ച് മുന്നോട്ട് പോകുമെന്നും രഞ്ജിത്ത് പറഞ്ഞു

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.