×
login
'സിനിമ താരങ്ങളുടേത് മാത്രമല്ല'

ഒരു പുതിയ സിനിമ തുടങ്ങുന്നതിനു മുമ്പ് മാക്ട്രോ മോഷന്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന പ്രൊമോ വീഡിയോ പരമ്പരയാണ് 'സിനിമ താരങ്ങളുടേത് മാത്രമല്ല'. ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത് പോസ്റ്റര്‍ ഒട്ടിക്കുന്നവരില്‍ നിന്നാണ്.

ഒരു സിനിമയെ സിനിമയാക്കുന്നത് അതിലെ താരങ്ങള്‍ മാത്രമല്ല. സ്‌ക്രീനില്‍ നമ്മള്‍ കാണുന്ന തിളക്കത്തിനപ്പുറം എത്രയോ പേരുടെ ചെറുതും വലുതുമായ ശ്രമങ്ങള്‍ അതിനു പിന്നിലുണ്ട്! ആരാലും അറിയപ്പെടാത്ത, സിനിമയെ നമ്മളിലേക്കെത്തിക്കുന്ന ഒരായിരം പേരെ അവതരിപ്പിക്കുന്ന വീഡിയോയാണ് 'സിനിമ താരങ്ങളുടേത് മാത്രമല്ല '.

തങ്ങളുടെ ഒരു പുതിയ സിനിമ തുടങ്ങുന്നതിനു മുമ്പ്മാ ക്ട്രോ മോഷന്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന പ്രൊമോ വീഡിയോ പരമ്പരയാണ് 'സിനിമ താരങ്ങളുടേത് മാത്രമല്ല'. ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത് പോസ്റ്റര്‍ ഒട്ടിക്കുന്നവരില്‍ നിന്നാണ്. അടുത്തത് ഒരു തെരുവില്‍ പൂക്കച്ചടം നടത്തുന്ന ഒരു സ്ത്രീയ്ക്ക് കൂടി സിനിമ എങ്ങനെ ഉപകാരപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. പിന്നീട് വരുന്നത് തിയ്യേറ്ററിനു മുന്നില്‍ തട്ടുകട നടത്തുന്ന ഒരാള്‍ക്ക് സിനിമ എങ്ങനെ ഗുണം ചെയ്യുന്നുവെന്നതാണ്.അതു പോലെ തന്നെ ഒരു നാട്ടില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ അവിടെ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളായി വിളിക്കുന്ന ആള്‍ക്കാരെ കുറിച്ചാണ്.അത്തരത്തില്‍ നാലു വീഡിയോ ഇതിനകം റിലീസ് ചെയ്തു.തുടര്‍ന്ന് സിനിമയുടെ മറ്റു വിഭാഗങ്ങളില്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നവരെ കുറിച്ചും ചിത്രീകരിച്ച് വീഡിയോ റിലീസ് ചെയ്യുന്നതാണ്.


ഗിരീഷ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ പ്രൊമോ വീഡിയോയുടെ ആശയവും നിര്‍മാണവും ലാജു മാത്യു ജോയിയുടെതാണ്. മീടു മറിയം വര്‍ഗീസ്, ഷിന്റോ, വിവേക് അശോക്, അധീഷ്, ആല്‍ബര്‍ട്ട് വിന്‍സെന്റ്, റോസ് റെജിസ്, ശ്രീജിത്ത് സ്വാമി, ഹരികൃഷ്ണന്‍, അനില്‍ അമ്പാട്ട് തുടങ്ങിയവരാണ് ഈ പ്രൊമോ വീഡിയോയില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം- ഷൈല്‍ സതീഷ്, എഡിറ്റര്‍- കൃഷ്ണകുമാര്‍ മാരാര്‍, കല- വേലു വാഴയൂര്‍ സംഗീതം- അജയ് ജോസഫ്, പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

    comment

    LATEST NEWS


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.