×
login
1.5 കോടിയുടെ ആശുപത്രി ഉപകരണങ്ങള്‍; 200ലധികം ഓക്‌സിജന്‍ കിടക്കകള്‍; സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ക്ക് കൈതാങ്ങായി മോഹന്‍ലാലിന്റെ വിശ്വശാന്തി

കോവിഡ് ചികിത്സക്ക് സഹായകമാകുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീനുകളും ചില ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഓക്‌സിജന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള സഹായവും ഫൗണ്ടേഷന്‍ നല്‍കി.

കൊച്ചി: കൊറോണയുടെ രണ്ടാം തരംഗത്തിലും കരുതലുമായി മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍. കേരളത്തില്‍ സര്‍ക്കാര്‍ -സ്വകാര്യ , കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്‌സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം, വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകളും പ്രവര്‍ത്തനസജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം, 1 .5 കോടിയോളം വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ആശുപത്രികള്‍ക്ക് വിശ്വശാന്തി നല്‍കുന്നത്.

കോവിഡ് ചികിത്സക്ക് സഹായകമാകുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീനുകളും ചില ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് വാര്‍ഡുകളിലേക്കും  ട്രയേജ്  വാര്‍ഡിലേക്കും ഓക്‌സിജന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള സഹായവും ഫൗണ്ടേഷന്‍ നല്‍കി.

Facebook Post: https://www.facebook.com/ViswaSanthiFoundation/posts/4345795452097389

കോവിഡ് രോഗവ്യാപനം തീവ്രമായ, രാജ്യത്തെ അനേകം നഗരങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനായി, ഇത്തരത്തില്‍ സൗകര്യമൊരുക്കാനുള്ള പദ്ധതി വിശ്വശാന്തി ഫൗണ്ടേഷന്‍ അടിയന്തിരമായി ആസൂത്രണം ചെയ്തു വരുന്നു. ഇതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.  ഇവൈ ജിഡിഎസ്, യു.എസ്.ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കിയത്.  

കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ ഈ പദ്ധതിയില്‍ വിശ്വശാന്തിയോടൊപ്പം സഹകരിച്ച ഇവൈ ജിഡിഎസ്, യു എസ് ടി  എന്നീ സ്ഥാപനങ്ങള്‍ക്കും, പങ്കാളികളായ എല്ലാ ആശുപത്രികള്‍ക്കും  നന്ദി അറിയിക്കുന്നതായും വിശ്വശാന്തി വ്യക്തമാക്കി.  

കേരള സര്‍ക്കാരിന്റെ കാസ്പ് പദ്ധതിയില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന താഴെ പറയുന്ന ആശുപത്രികളെയാണ്, ഈ പദ്ധതിയില്‍ പങ്കാളികളായി വിശ്വശാന്തി ഫൗണ്ടേഷന്‍ തെരെഞ്ഞെടുത്തിട്ടുള്ളത്.

1. ഗവ.മെഡിക്കല്‍ കോളേജ്, കളമശ്ശേരി

2. ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍, എറണാകുളം

3. ലക്ഷ്മി ഹോസ്പിറ്റല്‍, എറണാകുളം & ആലുവ

4. എസ് പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, തിരുവനന്തപുരം

5. സുധീന്ദ്ര മെഡിക്കല്‍ മിഷന്‍, എറണാകുളം

6. ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റല്‍, തിരുവനന്തപുരം

7. കൃഷ്ണ ഹോസ്പിറ്റല്‍, എറണാകുളം  

8. ഭാരത് ഹോസ്പിറ്റല്‍, കോട്ടയം

9. സറഫ് ഹോസ്പിറ്റല്‍, എറണാകുളം

10. സേവന ഹോസ്പിറ്റല്‍, പാലക്കാട്

11. ലോര്‍ഡ്സ് ഹോസ്പിറ്റല്‍, തിരുവനന്തപുരം

12. ലേക്ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം

13. ഗവ.താലൂക്ക് ഹോസ്പിറ്റല്‍, പട്ടാമ്പി

  comment

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.