login
ക്രിയേറ്റീവ് മൂവീസിന്റെ 'ഉല' പ്രദര്‍ശനത്തിനൊരുങ്ങുന്നു; സംവിധാനം ജി. കൃഷ്ണസ്വാമി

കൃഷ്ണസ്വാമിയുടെ എട്ടാമത്തെ സംവിധാന സംരഭത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് കോമഡി സ്റ്റാര്‍ ഫെയിം സന്തോഷ് മേവടയാണ്. കഥ, തിരക്കഥ, സംഭാഷണം- ഒരുക്കിയിരിക്കുന്നത് കൃഷ്ണസ്വാമിയുടേ മകനും അധ്യാപകനുമായ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണനാണ്.

ജി. കൃഷ്ണസ്വാമി സംവിധാനം ചെയ്യുന്ന ഉല എന്ന സിനിമയിലെ രംഗങ്ങളിലൊന്ന്

ആറന്മുള കണ്ണാടിയും വൃദ്ധരെ ക്ഷേത്ര നടകളില്‍ ഉപേക്ഷിക്കുന്നതും മുഖ്യ പ്രമേയമാക്കിയ ക്രിയേറ്റീവ് മൂവീസിന്റെ 'ഉല' പ്രദര്‍ശനത്തിനൊരുങ്ങുന്നു. സ്വാമി ശ്രീനാരായണ ഗുരു, കൂടിയാട്ടം, മാന്‍മിഴിയാള്‍ തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ജി. കൃഷ്ണസ്വാമിയാണ് ഉല സംവിധാനം ചെയ്തിരിക്കുന്നത്.

കൃഷ്ണസ്വാമിയുടെ എട്ടാമത്തെ സംവിധാന സംരഭത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് കോമഡി സ്റ്റാര്‍ ഫെയിം സന്തോഷ് മേവടയാണ്. കഥ, തിരക്കഥ, സംഭാഷണം- ഒരുക്കിയിരിക്കുന്നത് കൃഷ്ണസ്വാമിയുടേ മകനും അധ്യാപകനുമായ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണനാണ്.  

പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സിനിമാ പരമ്പരകളില്‍ ആദ്യത്തേതാണ് ഉല. ആറന്മുള കണ്ണാടിയുടെ നിര്‍മാണത്തിലൂടെ ചലിക്കുന്ന സിനിമയില്‍ അഗ്നിയെ അടിസ്ഥാനമാക്കിയാണ് ഉലയെന്ന പേര് നല്‍കിയിരിക്കുന്നത്.  

രണ്ട് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സിനിമയില്‍ ആറന്മുള കണ്ണാടിയും വയോധികരുടെ ജീവിതവുമാണ് പ്രതിബാധിക്കുന്നത്. ബുദ്ധി സ്ഥിരതയില്ലാത്ത യുവാവിന്റെയും സമീപവാസിയായ ഒരു വല്ല്യമ്മയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. വല്ലമ്മയെ ബന്ധുക്കള്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നതും ഇതിനിടെ ഇവരുടെ ഭര്‍ത്താവ് മരിക്കുന്നതും, ഏറെ പരിശ്രമത്തിനൊടുവില്‍ യുവാവ് കണ്ണാടി നിര്‍മിക്കുന്നതുമൊക്കെ സിനിമയില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.  

ഇതിനോടകം തന്നെ സിനിമ ബിയോഫ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, പെന്‍ഗില്‍ഡ് ഫിലിം ഫെസ്റ്റിവെല്‍, സയാഗുഅര്‍ബന്‍ ഫിലിമിക് ഫെസ്റ്റ് എന്നീ ഇന്റര്‍നാഷണല്‍ മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ല്‍ നിര്‍മാണം പൂര്‍ത്തിയായ സിനിമയുടെ മറ്റ് ജോലികള്‍ നടക്കുന്നതിനിടെയാണ് കോവിഡ് വില്ലനായി എത്തിയത്. ഇതാണ് റിലീസിങ്ങ് നീണ്ട് പോകാന്‍ കാരണമായത്.  

ക്രിയേറ്റീവ് മൂവീസ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജലം, വായു, അഗ്നി, വായു, ഭൂമി, ആകാശം എന്നീ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി അഞ്ച് സിനികള്‍ നിര്‍മിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിലെ ആദ്യ സിനിമ കൂടിയാണ് ഉള്ളില്‍ കത്തുക എന്ന അര്‍ത്ഥം വരുന്ന ഉല.  അജയ്കുട്ടി ന്യൂദല്‍ഹി, ജോര്‍ജ് മണിമല, ബാബു കോട്ടാങ്ങല്‍, പി.എസ്. രത്‌നാകര ഷേണായി, മോഹന്‍ ഡി. കുറിച്ചി, നയനന്‍ നന്ദിയോട്, ജിജി വാഴൂര്‍, പള്ളം പി.ജെ., ലാലി തിരുവല്ല, ഷൈനി സിജോ, സൗമ്യ തൃഷ്ണ തുടങ്ങിയവര്‍ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. കാമറ- ലിജോ, സുനില്‍, പശ്ചാത്തല സംഗീതം - മുരളി സിത്താര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിജയന്‍ പാല, പിആര്‍ഒ- ശിവ വെങ്കിടേഷ് കെ, എഡിറ്റിങ്- ലാലു എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.  

ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി മെയ് അവസാന വാരത്തോടെ സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ കഥയെഴുതുന്ന ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള സിനിമയാണ് ജി. കൃഷ്ണസ്വാമിയുടെ അടുത്ത പ്രൊജക്ട്. റിലീസിന് പിന്നാലെ ജലത്തെ ആസ്പദമാക്കി അടുത്ത സിനിമ നിര്‍മ്മിക്കാനാണ് ക്രിയേറ്റീവ് മൂവീസിന്റെ ശ്രമം.

 

 

 

  comment
  • Tags:

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.