×
login
ശ്വേതാ മേനോന്റെ 'ധനയാത്ര' വിഷു ദിനത്തില്‍ പുറത്തിറങ്ങും, റിലീസിങ് ഒടിടി പ്ലാറ്റ്‌ഫോം വഴി

ജീവിക്കാനായി പല വേഷങ്ങള്‍ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥയാണ് ധനയാത്ര എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.

ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ധനയാത്ര റിലീസിനൊരുങ്ങി. ഏപ്രില്‍ 14 വിഷുദിനത്തില്‍ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്.  

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ബെന്നി തൊടുപുഴ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചന്ദ്രന്‍ രാമന്തളിയാണ്. ജീവിക്കാനായി പല വേഷങ്ങള്‍ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥയാണ് ധനയാത്ര എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. വിജില എന്ന ശക്തമായ കഥാപാത്രമായി ശ്വേതാ മേനോന്‍ ചിത്രത്തില്‍ എത്തുമ്പോള്‍, ദേവരാജന്‍ ആയി റിയാസ്ഖാനും, ഷംല കുര്യനായി തെലുങ്ക് നടി സന്ദീപാ അയ്യരും എത്തുന്നു.

ശ്വേതാ മേനോനെ കൂടാതെ ആനന്ദ്, സുനില്‍ സുഗത, ഇടവേള ബാബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബിജുക്കുട്ടന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, അനില്‍ മുരളി, കലാഭവന്‍ പ്രജോദ്, ഭഗത് മാനുവല്‍, കോട്ടയം നസീര്‍, പയ്യന്നൂര്‍ മുരളി, ജയന്‍ ചേര്‍ത്തല, കലാശാല ബാബു, ജെയിംസ് പാറക്കല്‍, നന്ദകിഷോര്‍, കവിയൂര്‍ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രന്‍, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആഷിക്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- യുജികെ, ഛായാഗ്രഹണം- വേണുഗോപാല്‍, എഡിറ്റിങ്- രഞ്ജന്‍ എബ്രഹാം, ഗാനങ്ങള്‍- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ജിനേഷ് കുമാര്‍ എരമം ആന്‍ഡ് ഗിരീഷ് കുന്നുമ്മല്‍, സംഗീതം- കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ആന്‍ഡ് രാജാമണി, പശ്ചാത്തല സംഗീതം- ബിജിബാല്‍, പിആര്‍ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനസ് പടന്നയില്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

  comment

  LATEST NEWS


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


  'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്


  ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്കും; വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.