×
login
ധ്യാന്‍ ശ്രീനിവാസന്‍‍- ആകാശ് നാരായണ്‍ ചിത്രത്തിന് തുടക്കമായി

യാന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സലീഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ നിര്‍മാണം.

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആകാശ് നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വഹിച്ചു.

യാന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സലീഷ് കൃഷ്ണ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, സിജു സണ്ണി, ശരത് സഭ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നിതിന്‍ അനിരുദ്ധന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ജനീഷ് ജയനന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്- കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജിത് പ്രഭാകര്‍ സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, പ്രൊജക്ട് ഡിസൈനര്‍- വിപിന്‍ കൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നംബാല, പരസ്യക്കല- യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ- എ.എസ്. ദിനേശ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.