×
login
D 149; ദിലീപ്- വിനീത് കുമാര്‍ ചിത്രം തുടങ്ങി

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ നിര്‍വ്വഹിക്കുന്നു.

ജനപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ സ്വിച്ചോണ്‍ കര്‍മ്മം, ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ദിലീപിന്റെ നൂറ്റിനാല്പത്തിയൊമ്പതാമത്തെ ചിത്രമാണ്.ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ നിര്‍വ്വഹിക്കുന്നു. രാജേഷ് രാഘവന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്  മിഥുന്‍ മുകുന്ദന്‍ സംഗീതം പകരുന്നു.  


എഡിറ്റര്‍- ദീപു ജോസഫ്, പ്രോജക്ട് ഹെഡ്- റോഷന്‍ ചിറ്റൂര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് പത്മനാഭന്‍, കെ.പി.വ്യാസന്‍.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ. രാജന്‍,  സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍,  സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ഡിസൈന്‍- യെല്ലോടൂത്ത്. ഏപ്രില്‍ പതിനഞ്ച് മുതല്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ- എ.എസ്. ദിനേശ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.