×
login
ദ്രാവിഡ രാജകുമാരന്‍; കണ്ണൂരില്‍ ചിത്രീകരണം തുടരുന്നു

സ്‌നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുന്‍പേ, ജീവിതകാശത്തില്‍ പോയ്മറഞ്ഞ പെരുമലയന്റ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരന്‍ എന്ന ചിത്രത്തിലൂടെ സജീവ് കിളികുലം.

കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ്രാവിഡ രാജകുമാരന്‍. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറില്‍ വിനിത തുറവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നു. സജീവ് കിളികുലം, സംവിധാനം, രചന, സംഗീതം, ഗാനരചന എന്നിവ നിര്‍വ്വഹിയ്ക്കുന്ന ദ്രാവിഡ രാജകുമാരന്‍ എന്ന ചിത്രത്തില്‍, ജിജോ ഗോപി ആണ് നായകന്‍. വിശ്വന്‍ മലയന്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ജിജോ ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  

താളമേളങ്ങളുടെ പശ്ചാത്തലത്തില്‍, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരന്‍. സ്‌നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുന്‍പേ, ജീവിതകാശത്തില്‍ പോയ്മറഞ്ഞ പെരുമലയന്റ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരന്‍ എന്ന ചിത്രത്തിലൂടെ സജീവ് കിളികുലം.  

ജിജോ ഗോപി, സാവന്തിക, ഡോ. അനഘ, സന്തോഷ് കീഴാറ്റൂര്‍, ശിവദാസന്‍ മട്ടന്നൂര്‍, ബിന്ദുവാരാപ്പുഴ, രാജേന്ദ്രന്‍, നാദം മുരളി, എം.ടി. റിയാസ്, സായി വെങ്കിടേഷ്, സുരേഷ്, രവി, പ്രമോദ്, രതീഷ്, ഷാദുല്‍ ബ്രോണ്‍, ഷാനവാസ് ഖാന്‍, അജിത്ത് പിണറായി, ഷൈജു, കൊച്ചു പ്രദീപ്, കൃഷ്ണ, ഗീത, അശ്വതി ബാലന്‍, പ്രീത, അധീന, മാസ്റ്റര്‍ നീലകണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

രചന, സംഗീതം, ഗാനരചന- സജീവ് കിളികുലം, ക്യാമറ- പ്രശാന്ത് മാധവ്, എഡിറ്റര്‍- ഹരി ജി.നായര്‍, കല- ഷാജി മമ്മാലി, മേക്കപ്പ്- ധര്‍മ്മന്‍ പാമ്പാടി, വസ്ത്രാലങ്കാരം -സുരേഷ്, പിആര്‍ഒ- അയ്മനം സാജന്‍.

 

 

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.