login
ദൃശ്യം 2 ചോര്‍ന്നു; റിലീസ് ചെയ്ത് രണ്ട് മണിക്കുറിനുള്ളില്‍ ടെലഗ്രാമില്‍ വ്യാജ പതിപ്പ്; ആമസോണ്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജീത്തു ജോസഫ്‌

മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവര്‍ത്തകരെയും നിരാശരാക്കുകയാണ്.

കൊച്ചി : ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. റിലീസിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.  

മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവര്‍ത്തകരെയും നിരാശരാക്കുകയാണ്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ദൃശ്യം 2 വിനായി കാത്തിരുന്നത്. രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വ്യാജ പതിപ്പിറങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും ആമസോണ്‍ തന്നെ ഇത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു. ദൃശ്യം-1 നേക്കാള്‍ നല്ലതെന്ന് കണ്ടവര്‍ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടും. പക്ഷേ ഫാമിലികള്‍ തിയേറ്ററുകളിലേക്ക് വരാന്‍ ചിലപ്പോള്‍ മടിച്ചേക്കാം. അതാണ് ഒടിടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.  

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.

 

 

 

 

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.