×
login
ഐശ്വര്യ രാജേഷ് നായികയായെത്തുന്ന 'ഡ്രൈവര്‍ ജമുന' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഒരു ഔട്ട്- ആന്‍ഡ് ഔട്ട് റോഡ് മൂവി ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തില്‍ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്.

നടി ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡ്രൈവര്‍ ജമുന' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തില്‍ ആണ് ഐശ്വര്യ എത്തുന്നത്. ഫസ്റ്റ് ലുക്കിലെ ഐശ്വര്യ രാജേഷിന്റ ഗെറ്റപ്പിന് വലിയ പ്രശംസനീയമായ പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.

ഒരു ഔട്ട്- ആന്‍ഡ് ഔട്ട് റോഡ് മൂവി ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തില്‍ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിന്‍സ്ലിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീല്‍സിന്റെ ബാനറില്‍ എസ്പി ചൗത്താരിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ അവസാന ഘട്ടത്തില്‍ ആണ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങും.


ഐശ്വര്യയെ കൂടാതെ, ഈ ചിത്രത്തില്‍ ആടുകളം നരേന്‍, ശ്രീരഞ്ജനി,' അഭിഷേക്, 'രാജാ റാണി' ഫെയിം പാണ്ഡ്യന്‍, കവിതാ ഭാരതി, പാണ്ടി, മണികണ്ഠന്‍, രാജേഷ്, തുടങ്ങി നിരവധി താരങ്ങള്‍ അ ണിനിരക്കുന്നുണ്ട്. ഗോകുല്‍ ബിനോയ് ആണ് ഛായാഗ്രഹണം, ജിബ്രാന്‍ സംഗീതവും, ഡോണ്‍ ബാല (കല) & ആര്‍ രാമര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പിആര്‍ഒ- ശബരി,യുവരാജ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.