×
login
സീതാ രാമത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

വൈജന്തി മൂവീസാണ് സീതാരാമം അവതരിപ്പിക്കുന്നത്.ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍ നായികയായി എത്തുന്നു.രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സംവിധാനം ഹനു രാഘവപുടി

ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം സീതാ രാമത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടും റിലീസ് ചെയ്യുന്നമെന്ന് അണിയറപ്രവര്‍ത്തകര്‍.ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ക്കര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.വൈജന്തി മൂവീസാണ് സീതാരാമം അവതരിപ്പിക്കുന്നത്.ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍ നായികയായി എത്തുന്നു.രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സംവിധാനം ഹനു രാഘവപുടി

 


സ്വപ്‌ന സിനിമാസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സിനിമയുടെ മ്യൂസിക്കല്‍ പ്രെമോഷനുകള്‍ തുടങ്ങിക്കഴിഞ്ഞു.തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേസമയം ചിത്രം റിലീസ് ചെയ്യും.സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുഗ്മിണി വിജയ്കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണേല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

പി എസ് വിനോദാണ് ഛായഗ്രഹണം, അഡീഷണല്‍ ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റര്‍ കോത്തഗിരി വെങ്കിടേശ്വര റാവു,പി.ആര്‍.ഓ ആതിര ദില്‍ജിത്ത്.

Facebook Post: https://www.facebook.com/photo/?fbid=558138592337514&set=pcb.558138689004171&__cft__[0]=AZUaUgml4xmpiCLGei5tjJtzzv5AQtBZOx-g8ahtyk_0U8hNHoDQ3fTShttzNzepsPOt3NJfGZUBsPKMzdY35Azq5g2To3u-QGybuJE9x8qa0vgzT_Tmy8xz7dGkk2_uyhCBPEP0wsBzog96Bo_Sv63V&__tn__=*bH-R

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.