×
login
ഖത്തറില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ എല്‍മര്‍ പ്രദര്‍ശനത്തിന്

ഖത്തറില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ എല്‍മര്‍ പ്രദര്‍ശനത്തിന്

ഖത്തറില്‍ നിന്നു പൂര്‍ണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യന്‍ സിനിമയായ എല്‍മര്‍ ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തുന്നു.

ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന  ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ നടന്‍  സന്തോഷ് കീഴാറ്റുരും, ഖത്തറിലെ മലയാളി വിദ്യാര്‍ഥിയും ആലുവ സ്വദേശിയുമായ മാസ്റ്റര്‍ ദേവും പ്രധാന കഥാപാത്രങ്ങളാകുന്നു. ഈ ചിത്രത്തില്‍ ഖത്തറിലെ പ്രവാസികളായ അറുപതോളം നടീനടന്മാരും അഭിനയിക്കുന്നുണ്ട്.

പ്രവാസ ജീവിതത്തിന്റെ സംഘര്‍ഷത്തിനിടയില്‍ സ്‌നേഹ വാത്സല്യങ്ങള്‍ ഒരു നുള്ളുപോലെ മാത്രം വീതിച്ചു കിട്ടുന്ന കുട്ടികളിലേക്കു  ക്യാമറ തിരിച്ചു വയ്ക്കുന്ന ഈ ചിത്രത്തില്‍  തെക്കെ ഇന്ത്യയിലെ പ്രമുഖ ഗായകര്‍ പാടിയിരിക്കുന്നു. നഷ്ടപെട്ടുപോകുന്ന പൊതു ഇടങ്ങളെ തിരിച്ചു പിടിക്കുക എന്ന പുതിയ രാഷ്ട്രീയ വായനയോട് ചേര്‍ത്തുപിടിക്കുന്നുണ്ട് എല്‍മറിന്റെ പ്രമേയം. കുട്ടിക്കാലത്ത് പഴയ തലമുറ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം പ്രവാസി കുട്ടികള്‍ക്ക് നിഷിദ്ധമാകുന്നതും, അവരുടെ ലോകം ചെറുതാകുന്നതും പുറംലോകത്ത് എത്തിക്കണമെന്ന പ്രതിബദ്ധതകൊണ്ടാണ് എല്‍മര്‍ രൂപംകൊള്ളുന്നത്.  മലയാളത്തിന്റെ ഒരു പ്രമുഖ സംവിധായകന്‍ അവതാരകനായി ചിത്രത്തിന്റെ പിന്നണിയിലുണ്ട്.

രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസി മലയാളിയും ആലുവ സ്വദേശിയുമായ രാജേശ്വര്‍ ഗോവിന്ദന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിന്‍ സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു.

റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് അജയ്കുമാര്‍ സംഗീതം പകരുന്നു. ഹരിഹരന്‍, ഹരിചരണ്‍ എന്നിവരാണ് ഗായകര്‍. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം നല്‍കിയ കുട്ടികളുടെ ഗാനം രാമപ്രിയ ആലപിക്കുന്നു. എഡിറ്റര്‍-ലിന്റൊ തോമസ്സ്, പ്രൊ

ഡക്ഷന്‍ കണ്‍ട്രോളര്‍-ഷഫീര്‍ എളവള്ളി. ഖത്തര്‍ എന്ന രാജ്യത്തിന്റെ  സൗന്ദര്യം കാണണമെങ്കില്‍ എല്‍മര്‍ സിനിമ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

 

  comment
  • Tags:

  LATEST NEWS


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


  'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്


  ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്കും; വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.