×
login
ജെറ്റ് മീഡിയ ഒരുക്കുന്ന ഏട്ടന്റെ ചിത്രീകരണം തുടങ്ങി

അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയയാള്‍ കൂടിയാണ് പ്രദീപ് നാരായണന്‍. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പ്രകാശം പരത്തുന്ന ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രമാണ് ഏട്ടന്‍ എന്ന് സംവിധായകന്‍ പറഞ്ഞു.

പ്രശസ്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ശ്രദ്ധേയ കഥാപാത്രമാകുന്ന ഏട്ടന്റെ ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു.  കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്റെ പുതു ചലച്ചിത്ര സംരംഭമാണ് ഈ ചിത്രം. ട്രയൂണ്‍ പ്രൊഡക്ഷന്‍സ്-ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച നവാഗതനായ പ്രദീപ് നാരായണന്‍ 'ഏട്ടന്‍' സംവിധാനം ചെയ്യുന്നു.  

നവാഗത ബാലതാരം ലാല്‍കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏട്ടന്‍ ഒട്ടേറെ പുതുമയുള്ള ചിത്രമാണ്. കുട്ടികളുടെ ജീവിതം പ്രമേയമായി മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍  ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് 'ഏട്ടന്‍'. കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ശൈലികള്‍ വിട്ട് ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഒരുക്കുന്ന ഏട്ടന്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണെന്ന് നിര്‍മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു.  

കാല്‍നൂറ്റാണ്ടിലേറെയായി ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സംവിധായകന്‍ പ്രദീപ് നാരായണന്‍ 'വേറിട്ട കാഴ്ചകള്‍' എന്ന മനുഷ്യരുടെ അപൂര്‍വ്വ ജീവിതം വരച്ചുകാട്ടുന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനാണ്. ഒട്ടേറെ ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയയാള്‍ കൂടിയാണ് പ്രദീപ് നാരായണന്‍. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പ്രകാശം പരത്തുന്ന ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രമാണ് ഏട്ടന്‍ എന്ന് സംവിധായകന്‍ പറഞ്ഞു.  

ആന്‍സന്‍ ആന്റണിയാണ് ഏട്ടന്റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ആക്റ്റിവിസ്റ്റും എഴുത്തുകാരനും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടനുമായ ബാവ ചെല്ലദുരൈ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്.  ചാലക്കുടി, അതിരപ്പിള്ളി, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റെ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കും.

വിജയ് ബാബു, ലാല്‍കൃഷ്ണ, ഡോ. കലാമണ്ഡലം രാധിക, ബാവ ചെല്ലദുരൈ, കൊച്ചുപ്രേമന്‍, അനീഷ് ജി മേനോന്‍, ആല്‍ബിന്‍ ജെയിംസ്, സുനില്‍ അരവിന്ദ്, ദേവകി, ദിയ ഫര്‍സീന്‍, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു., സുരേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബാനര്‍-ട്രയൂണ്‍ പ്രൊഡക്ഷന്‍സ്-ജെറ്റ് മീഡിയ, സംവിധാനം- പ്രദീപ് നാരായണന്‍, നിര്‍മ്മാണം- സുനില്‍ അരവിന്ദ്, കഥ, തിരക്കഥ, സംഭാഷണം- ആന്‍സന്‍ ആന്റണി, ക്യാമറ- ജോഷ്വ റൊണാള്‍ഡ്, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന- ഫ്രാന്‍സിസ് ജിജോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിഹാബ് നീരുങ്കല്‍, ആര്‍ട്ട്-പ്രദീപ് വേലായുധന്‍, മേക്കപ്പ്-ബൈജു സി. ആന്റണി, കോസ്റ്റ്യൂംസ്- ടെല്‍മ ആന്റണി, പശ്ചാത്തല സംഗീതം- ഡോ. ബിബിന്‍ ജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷജിത്ത് തിക്കോടി.

 

    comment

    LATEST NEWS


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


    മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.