×
login
'ഗില ഐലന്റ്' നവംബര്‍ 25-ന് പുറത്തിറങ്ങും

അഡിക്ഷന്‍ സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളും,അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന 'ഗില ഐലന്റ്' ഒരു ടെക്‌നോ ഫാമിലി ത്രില്ലര്‍ ചിത്രമാണ്.

ഇന്ദ്രന്‍സ്, കൈലാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'ഗില ഐലന്റ് 'നവംബര്‍ 25ന് പ്രദര്‍ശനത്തിനെത്തും. റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.കെ. പിള്ള, ശാന്ത ജി. പിള്ള എന്നിവര്‍ നിര്‍മിക്കുന്ന  ഈ ചിത്രത്തില്‍ അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാര്‍ക്ക് വെബ് ചതികളും  

അഡിക്ഷന്‍ സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളും,അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ദൃശ്യവല്‍ക്കരിക്കുന്ന 'ഗില ഐലന്റ്' ഒരു ടെക്‌നോ ഫാമിലി ത്രില്ലര്‍ ചിത്രമാണ്. സമൂഹത്തില്‍ ഓരോ കുടുംബത്തെയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി അവതരിപ്പിക്കുന്ന സിനിമയായിരിക്കും 'ഗില ഐലന്റ്' ഇതിനോടകം മലയാളത്തിലും തമിഴിലുമായി പത്തോളം ഗാനങ്ങള്‍ റിലീസായ ഗില യിലെ ആല്‍ബം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 

ഷിനോയ് ക്രിയേറ്റീവ് എഴുതിയ വരികള്‍ക്ക് സംവിധായകന്‍ മനു കൃഷ്ണ തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. ഛായാഗ്രഹണം- ശ്രീകാന്ത് ഈശ്വര്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ക്രീയേറ്റീവ് ഡയറക്ടര്‍-പ്രമോദ് കെ പിള്ള.പോസ്റ്റര്‍ ഡിസൈന്‍-സിജോ.


 

 

 

 

  comment

  LATEST NEWS


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.