×
login
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്‌ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മ‍യ്ക്ക് ജിഎസ്ടി‍ വകുപ്പിന്റെ നോട്ടീസ്‌

2017ല്‍ ജിഎസ്ടി ആരംഭിച്ചിട്ടും 2022ലാണ് അമ്മ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതും നോട്ടീസ് അയച്ചതിനെ തുടര്‍ന്ന്.

കൊച്ചി : വരുമാനത്തിന് നികുതി നല്‍കാത്തതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മക്ക് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയ്ക്കാണ് താരസംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ അതിന് ജിഎസ്ടി നല്‍കണമെന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി വകുപ്പ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.  

2017ല്‍ ജിഎസ്ടി ആരംഭിച്ചിട്ടും 2022ലാണ് അമ്മ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതും നോട്ടീസ് അയച്ചതിനെ തുടര്‍ന്ന്. ജിഎസ്ടി അടയ്ക്കാതെ അഞ്ചു വര്‍ഷത്തോളം ഇടപാടുകള്‍ നടത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അധികൃതര്‍ വീണ്ടും നടപടി സ്വീകരിച്ചിരിക്കുന്നത്. നികുതിയും പലിശയും അടക്കം നാല് കോടിയോളമാണ് അമ്മയ്ക്ക് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധിക്യതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്നാണ് അമ്മ ഭാരവാഹികളുടെ പ്രതികരണം.  


 

 

 

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.