×
login
ഗുരുവായൂരമ്പലനടയില്‍‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി

ജയ ജയ ജയ ഹേ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയാണ് ഗുരുവായൂരമ്പലനടയില്‍. പൊതുവേ വിമര്‍ശനാത്മകമായ സിനിമകള്‍ ചെയ്യുന്നവരായതിനാല്‍ ഗുരുവായൂരിനെക്കുറിച്ചോ ഗുരുവായൂരപ്പനെക്കുറിച്ചോ വികലമായി എന്തെങ്കിലും ചിത്രീകരിച്ചേക്കുമെന്ന് ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടാകാം ഗുരുവായൂരപ്പന്‍റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെഹ്കില്‍ വാരിയം കുന്നനെ ഓര്‍ത്താല്‍ മതിയെന്ന ഭീഷണിക്ക് നല്ല പ്രചാരം കിട്ടിയത്.

ജയ ജയ ജയ ഹേ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയാണ് ഗുരുവായൂരമ്പലനടയില്‍. പൊതുവേ വിമര്‍ശനാത്മകമായ സിനിമകള്‍ ചെയ്യുന്നവരായതിനാല്‍ ഗുരുവായൂരിനെക്കുറിച്ചോ  ഗുരുവായൂരപ്പനെക്കുറിച്ചോ വികലമായി എന്തെങ്കിലും ചിത്രീകരിച്ചേക്കുമെന്ന് ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടാകാം ഗുരുവായൂരപ്പന്‍റെ  പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെഹ്കില്‍ വാരിയം  കുന്നനെ ഓര്‍ത്താല്‍ മതിയെന്ന ഭീഷണിക്ക് നല്ല പ്രചാരം കിട്ടിയത്.  

 ഗുരുവായൂരമ്പല നടയില്‍ എ്നന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പറയുന്നു.  

പൃഥ്വിരാജിനെതിരെ പോസ്റ്റിട്ട  വ്യക്തിയെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഎച്ച്പിയില്‍ നിന്നും പുറത്താക്കിയതാണെന്നും  നേതാക്കള്‍ പറയുന്നു. 

എന്തുസിനിമയാണെങ്കിലും അത് ജനിക്കുന്നതിന് മുന്‍പ് അതിന്‍റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെ എന്നതാണ് നിലപാടെന്നും വിഎച്ച് പി നേതാക്കള്‍ പറയുന്നു.  


പലപ്പോഴും ഭൂരിപക്ഷ  സമുദായത്തിന്‍റെ എതിര്‍പ്പ് വ്യാജമായി സൃഷ്ടിച്ച് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കുന്ന പ്രവണത  വര്‍ധിച്ചുവരികയാണ്. ഷാരൂഖ് ഖാന്‍റെ പത്താന്‍ ഇതിനാണ് ശ്രമിക്കുന്നതെന്ന്  ആരോപണമുണ്ട്.  ഇപ്പോള്‍ തന്നെ പത്താന്‍ 100 കോടി റിലീസിന് മുന്‍പ് നേടിയത് ഈ വിവാദത്തിലൂടെയാണ്.  

ബോളിവുഡില്‍  ദീപികാ പാദുകോണ്‍ അത് ചെയ്തതാണ്. പത്മാവത് എന്ന സഞ്ജയ് ലീലാ ബന്‍സാലിയുെട സിനിമയില്‍ നായികയായിരുന്നു  ദീപിക. അലാവുദ്ദീന്‍ ഖില്‍ജി  ചിത്തോറിനെ ആക്രമിച്ചപ്പോള്‍ മറ്റ് നിരവധി രാജ്പുത്  സ്ത്രീകളോടൊപ്പം ചിത്തോര്‍ രാജകുമാരിയായ റാണി പത്മിനി ആത്മഹുതി ചെയ്തു എന്നാണ്  നാടോടിക്കഥ. എന്നാല്‍ ഇത് തങ്ങളുടെ രാജ്പുത് രാജകുമാരിയുടെ ധീരതയെ കുറച്ചുകാണിക്കുന്നതാണെന്ന് ആരോപിച്ച് നിരവധി രാജ്പുത് സംഘടനകളും കര്‍ണ്ണിസേന എന്ന ഒരു സംഘടനയും സിനിമയ്ക്കെതിരെ നീങ്ങി. ഇത് പത്മാവത് എന്നസിനിമയുടെ വാണിജ്യ വിജയത്തിന് പല കാരണങ്ങളില്‍ ഒന്നായി. അതായത്, ഭൂരിപക്ഷസമുദായത്തെ പ്രകോപിപ്പിച്ച് വിവാദം സൃഷ്ടിക്കുക വഴി ന്യൂനപക്ഷ സമൂദായ  പ്രേക്ഷരെ നേടുന്നതോടൊപ്പം ഭൂരിപക്ഷ സമുദായവും സിനിമയില്‍ യഥാര്‍ത്ഥത്തില്‍ വിവാദമുണ്ടോ എന്ന് തിരക്കി തിയറ്ററില്‍ എത്തുന്നതോടെ സിനിമ വാണിജ്യപരമായി  വന്‍ വിജയത്തില്‍ കലാശിക്കും. വിവാദത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതിച്ഛായ ഉപയോഗിച്ച് ഒടിടിറിലീസ്, ടിവി ചാനല്‍ റിലീസ് എന്നീ മേഖലകളിലും പണം കൊയ്യാന്‍.  

ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയുമായി ചുറ്റിപ്പറ്റിയുള്ള വിവാദം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് അറിയേണ്ടിയിരിക്കുന്നു. എന്തായാലും സിനിമ സൃഷ്ടിക്കപ്പെടും മുന്‍പ് ഒരു പേരിന്‍റെ പേരില്‍ മാത്രം സിനിമയ്ക്കെതിരെ ഇറങ്ങിപ്പുറപ്പെടില്ലെന്ന നിലപാടാണ് വിഎച്ച്പി അറിയിച്ചിരിക്കുന്നത്. 

ആരെയും വിഷമിപ്പിക്കില്ല: വിപിന്‍ദാസ്

ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹത്തിന് പോയവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരു ചെറിയ കഥയാണ് ഗുരുവായൂരമ്പലനടയില്‍ എന്ന് സംവിധായകന്‍ വിപിന്‍ ദാസ് . പേരിനെ ചൊല്ലിയുണ്ടാകുന്ന വിവാദങ്ങള്‍ വെറുതെയാണെന്ന് ചിത്രം കാണുമ്പോൾ എല്ലാവരും തിരിച്ചറിയുമെന്നും സംവിധായകൻ വ്യക്തമാക്കി.

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.