×
login
ഇന്ദ്രന്‍സ്‍ കേന്ദ്ര കഥാപാത്രമാകുന്ന 'വിത്തിന്‍ സെക്കന്റ്സ്';ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഡോ. സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്.

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന 'വിത്തിന്‍ സെക്കന്റ്സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ബോള്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ. സംഗീത ധര്‍മ്മജനാണ് ചിത്രം നിര്‍മിക്കുന്നത്.  

സുധീര്‍ കരമന, അലന്‍സിയാര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജൂന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കൊല്ലം, പുനലൂര്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്നത്. ഡോ. സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്.

ക്യാമറ- രജീഷ് രാമന്‍, എഡിറ്റര്‍- അയൂബ്ഖാന്‍, സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ. അഞ്ജു സംഗീത്,   സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാന്‍, ജയരാജ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍- റോസ്മേരി ലില്ലു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.