×
login
ശാന്തികൃഷ്ണയും രഞ്ജി പണിക്കരും കോടതിമുറിയില്‍ നേര്‍ക്കുനേര്‍; റിലീസിങ്ങിന് തയ്യാറെടുത്ത് 'സെക്ഷന്‍ 306 ഐപിസി'

ശ്രീ വര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു

'യുവ നോവലിസ്റ്റായ അശ്വതിയെ ആത്മഹത്യയിലേക്ക് നയിച്ച വാക്കുകള്‍'. ഒരാളുടെ മരണത്തിന് കാരണമായ വാക്കോ പ്രവൃത്തിയോ മറ്റൊരാളില്‍ നിന്നും ഉണ്ടായാല്‍  ഉള്ള കേസാണ് സെക്ഷന്‍306 ഐപിസി. അശ്വതിയുടെ തൂലികയില്‍ വിരിഞ്ഞ വാക്കുകള്‍ക്ക് കത്തിയുടെ മൂര്‍ച്ചയുണ്ടായിരുന്നു. അശ്വതി ആകുന്നത് അഭിരാമി എന്ന നായികയാണ്.  

അഡ്വക്കേറ്റ് നന്ദ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ ശാന്തികൃഷ്ണ അവിസ്മരണീയമാക്കുന്നു. രഞ്ജി പണിക്കര്‍ അഡ്വക്കറ്റ് രാംദാസ് ആയി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.എസ് എച്ച് ഒ മുരളീധരന്‍ എന്ന കരുത്തുറ്റ പ്രധാന കഥാപാത്രത്തെ ശ്രീജിത്ത് വര്‍മ്മ അവതരിപ്പിക്കുന്നു.

ശ്രീ വര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവ കഥയെഴുതി  സംവിധാനം ചെയ്തിരിക്കുന്നു. വി എച്ച് ദിനാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഡിയോപി പ്രദീപ് നായര്‍. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥന്‍, വിദ്യാധരന്‍ മാസ്റ്റര്‍ ദീപാങ്കുരന്‍ എന്നിവരാണ്. ഗാനരചന  കൈതപ്രം ബി കെ ഹരിനാരായണന്‍. പശ്ചാത്തല സംഗീതം ബിജിബാല്‍. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. കല എം ബാവ. കോസ്റ്റ്യൂം ഷിബു പരമേശ്വരന്‍. മേക്കപ്പ് ലിബിന്‍ മോഹന്‍. അസോസിയേറ്റ് ഡയറക്ടര്‍ സുമിത്ത് ലാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ഒലവക്കോട്.


മെറീന മൈക്കിള്‍, രാഹുല്‍ മാധവ്, ജയരാജ് വാര്യര്‍, കലാഭവന്‍ റഹ്‌മാന്‍, മനുരാജ്, എം.ജി. ശശി, പ്രിയനന്ദനന്‍,റിയ, സാവിത്രിയമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ഉടന്‍ റിലീസിനു തയാറെടുക്കുന്നു. പിആര്‍ഒ എം.കെ. ഷെജിന്‍

 

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.