×
login
'ഇപ്പോള്‍ കിട്ടിയ വാര്‍ത്ത' ഗ്രാമീണ ത്രില്ലര്‍ ചിത്രം ആരംഭിക്കുന്നു

മലയാള സിനിമയില്‍ ആദ്യമായി പരദേവതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ആദ്യ ചിത്രമാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത .ഒരു നാടിന്റെ കഥ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കാറുണ്ട്. ഇപ്പോള്‍ കിട്ടിയ വാര്‍ത്തയും പ്രേക്ഷകരെ ആകര്‍ഷിക്കും.

മാന്നാര്‍ പൊതൂര്‍ ഗ്രാമത്തിന്റെ കഥ സിനിമയാകുന്നു. വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രം അണിയിച്ചൊരുക്കുന്നത് ഡോ.മായയാണ്. തീമഴ തേന്‍ മഴ, സുന്ദരി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച, ഡോ.മായ ആദ്യമായി സംവിധാനം ചെയ്യുന്ന ഇപ്പോള്‍ കിട്ടിയ വാര്‍ത്ത എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ജൂണ്‍ 29-ന് ആരംഭിക്കും. വൈഗ ക്രിയേഷന്‍സിനു വേണ്ടി മനു ശങ്കര്‍, സുഷമ ഷാജി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തീമഴ തേന്‍ മഴ എന്ന ചിത്രത്തിലെ വില്ലന്‍ നടന്‍ മനു ശങ്കര്‍ ആണ് ചിത്രത്തിലെ നായകന്‍. വസുദ്ധരാദേവി പ്രധാന കഥാപാത്രമായും,കന്നട നടി ദീപിക നായികയായും എത്തുന്നു.

മാന്നാര്‍ പൊതൂര്‍ ഗ്രാമത്തിലെ നീലഗിരി മഠത്തില്‍ നടക്കുന്ന ഒരു കൊലപാതകവും, അതിനെ ചുറ്റിപ്പറ്റിയുള്ള പോലീസ് അന്വേഷണവും, തുടര്‍ന്നുണ്ടാവുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളുമാണ്, ഈ ചിത്രത്തിലൂടെ ഡോ.മായ അവതരിപ്പിക്കുന്നത്. ഒരു സംഭവ കഥ തന്നെയാണ് ഞാന്‍ സിനിമയാക്കുന്നത്. എനിക്ക് നേരിട്ടറിയാവുന്ന സംഭവങ്ങള്‍. അത് ജനങ്ങള്‍ക്ക് ഇഷ്ടമാവുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. സംവിധായിക ഡോ.മായ പറയുന്നു.

പോലീസ് കമ്മിഷണര്‍ ദേവനാരായണനായി മനു ശങ്കറും, സാഹിത്യകാരി വസുന്ധരാ ദേവിയായി, വസുന്ധരാ ദേവിയും, വസുദ്ധരാദേവിയുടെ മകന്‍ ഇന്ദ്രജിത്തായി ആണ്‍വേഷത്തില്‍ സംവിധായിക ഡോ.മായയും, പൊതൂര്‍ ക്ഷേത്രത്തിലെ ദേവി ഭദ്രയായി ദേവി പൂരികയും, മീത്തിലെ ശിവാനി തമ്പുരാട്ടിയായി ബറ്റി മോഹനും, ബ്രഹ്‌മദത്തനായി ഹരികൃഷ്ണന്‍ കോട്ടയവും വേഷമിടുന്നു.

മലയാള സിനിമയില്‍ ആദ്യമായി പരദേവതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ആദ്യ ചിത്രമാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത .ഒരു നാടിന്റെ കഥ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കാറുണ്ട്. ഇപ്പോള്‍ കിട്ടിയ വാര്‍ത്തയും പ്രേക്ഷകരെ ആകര്‍ഷിക്കും.


കഥ, തിരക്കഥ -സുഷമ ഷാജി, ഡോ.മായ, ക്യാമറ - വിസോള്‍, എഡിറ്റിങ് - ജിതിന്‍, ഗാനരചന - സുരേന്ദ്രന്‍ അമ്പാടി, ഡോ.മായ, സംഗീതം - വേദവ്യാസന്‍ മാവേലിക്കര ,ഡോ.മായ, ആലാപനം - ബിജു മാങ്കോട്, സ്വാതി വിജയന്‍ ,ഡോ.മായ, സംഘട്ടനം - അഷ്‌റഫ് ഗുരുക്കള്‍, കോറിയോഗ്രാഫി - കൊമ്പ് മുരുകന്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.

മനു ശങ്കര്‍, വസുന്ധരാ ദേവി, ദീപിക,ഡോ.മായ, ബറ്റി മോഹന്‍ സിങ്കപ്പൂര്‍, ദേവി പൂരിക, ദിവ്യ, നന്ദന, ഹരികൃഷ്ണന്‍ കോട്ടയം, ദില്‍ന, റിനു മലപ്പുറം, ഉദയന്‍, ജയകുമാര്‍, അഡ്വ.ബി.റ്റിജുമോന്‍ മാവേലിക്കര, ജയിംസ് കിടങ്ങറ, പ്രകാശ്, കെ.പി. കണ്ണാടിശേരി, നിഹാകിക, ബാലസുരേഷ്, രാജേഷ് മാന്നാര്‍, സുരേഷ്, വൈഗ സന്തോഷ്, ബിനുമലപ്പുറം എന്നിവരോടൊപ്പം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.

 

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.