അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ടയുടെ നിര്‍മ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത്.എം.ജി.കൃഷ്ണന് ആണ്.
തിരുവനന്തപുരം: തന്റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ ജോജു ജോര്‍ജ് എത്തുന്ന ചിത്രമാണ് ഇരട്ട.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കല്‍, ആണ് സിതാര, രമേശ് പിഷാരടി, അര്ജുന് അശോകന്, അനശ്വരാ രാജന്,മമിതാ ബൈജു, മിഥുന് രമേഷ്, അപര്‍ണാ ദാസ് തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്വഭാവത്തില്‍ വ്യത്യസ്തകള്‍ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പില്‍ ജോജു ജോര്‍ജ് എത്തുന്നു. നായാട്ടിനു ശേഷം മാര്ട്ടിന് പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ ദൃശ്യാനുഭവം നല്കുമെന്നുറപ്പാണ്. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങള്‍. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ടയുടെ നിര്‍മ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത്.എം.ജി.കൃഷ്ണന് ആണ്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖര്‍ എന്നിവരാണ്. പി ആര് ഓ : പ്രതീഷ് ശേഖര്‍.
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന് നല്കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്സ്റ്റ് ജനറേഷന് കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചരിത്രത്തില്‍ നിന്നും പാഠം പഠിയ്ക്കാത്ത ജനത ആത്മഹത്യയിലേയ്ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്കുന്ന മുന്നറിയിപ്പ്
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?