×
login
ജാഫര്‍ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി 'ഒരു കടന്നല്‍ കഥ'

കോതമംഗലം,കുട്ടമ്പുഴ, ഭൂതത്താന്‍കെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി ' ഒരു കടന്നല്‍ കഥ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

പ്രശസ്ത നടന്‍ ജാഫര്‍ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി 'ഒരു കടന്നല്‍ കഥ' എന്ന് ചിത്രം ഒരുങ്ങുന്നു. പ്രദീപ് വേലായുധന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സുധീര്‍ കരമന, സുനില്‍ സുഖദ, സുധീര്‍ പരവൂര്‍, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജന്‍ പള്ളുരുത്തി, അമല്‍ രവീന്ദ്രന്‍, കൊച്ചിന്‍ ബിജു, ബിജു ശങ്കര്‍, അജിത് കൂത്താട്ടുകുളം, മുന്‍ഷി രഞ്ജിത്, ഉല്ലാസ് ഭായ്, ഹരി നംബോദ, വിനോദ് ബോസ്, നിഷ സാരംഗ്, അരുണിമ രാജ്, ജോളി ചിറയത്ത്, മാസ്റ്റര്‍ അബരീഷ് തുടങ്ങിയവര്‍ പ്രധാന താരങ്ങള്‍.

ടി.കെ.വി. പ്രൊഡക്ഷന്‍സ്,ഡി കെ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളില്‍ സുവര്‍ണ്ണ പ്രദീപ്, ഉല്ലാസ് ശങ്കര്‍, ബാബു പന്തക്കന്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിന്‍ സെബാസ്റ്റൃന്‍ നിര്‍വ്വഹിക്കുന്നു. ഗാനരചന, സംഗീത സംവിധാനം- ജിന്‍സി മണിയാട്ട്, വയലിന്‍ സജി. കോ പ്രൊഡ്യൂസര്‍- നിഷ ബിജു. എഡിറ്റര്‍- ഗ്രേയ്‌സണ്‍ എസിഎ. കല-ഷിബു അടിമാലി,  


കോതമംഗലം,കുട്ടമ്പുഴ, ഭൂതത്താന്‍കെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി ' ഒരു കടന്നല്‍ കഥ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.പിആര്‍ഒ- എ.എസ് ദിനേശ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.