×
login
ജഗതി ശ്രീകുമാര്‍ കറിയാച്ചനായി തിരിച്ചെത്തുന്നു

വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേന്‍ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

അഭിനയ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍, തീമഴ തേന്‍ മഴ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. പ്രശസ്ത സംവിധായകന്‍ കുഞ്ഞുമോന്‍ താഹ, സെവന്‍ ബേഡ്‌സിന്റെ ബാനറില്‍ കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജഗതി അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ ഭവനത്തില്‍ ഈ രംഗങ്ങള്‍ സംവിധായകന്‍ കുഞ്ഞുമോന്‍ താഹ ചിത്രീകരിച്ചു.

രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്‍. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്‍. തന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍, അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നു.

ശരീരഭാഷ കൊണ്ടും ആത്മഗതത്തിലൂടെയും ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴ തേന്‍മഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും സംവിധായകന്‍ കുഞ്ഞുമോന്‍ താഹ പറഞ്ഞു.

വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേന്‍ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

തിരക്കഥ-സംഭാഷണം-കുഞ്ഞുമോന്‍ താഹ, എ.വി.ശ്രീകുമാര്‍, ഛായാഗ്രഹണം-സുനില്‍ പ്രേം, ഗാനങ്ങള്‍-ലെജിന്‍ ചെമ്മാനി ജയകുമാര്‍ ചോറ്റാനിക്കര, ഫിറോസ് ചാലില്‍, സംഗീതം-മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, ആലാപനം-കെ.എസ്.ചിത്ര, സുദീപ്, സ്‌നേഹ അനില്‍, മുരളി അപ്പാടത്ത്, രേഷ്മാ രാമചന്ദ്രന്‍, അനീഷാ നസീര്‍, രാജീവ് കൊടമ്പള്ളി, എഡിറ്റിങ്-അയൂബ് ഖാന്‍, കല-വിഷ്ണു എരിമേലി, മേക്കപ്പ്-പട്ടണം ഷാ, കോസ്റ്റ്യൂംസ്-ഇന്ദ്രന്‍സ് ജയന്‍, ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍, കോറിയോഗ്രാഫി- ആര്‍എല്‍വി ജ്യോതി ലക്ഷ്മി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മണി മുഖത്തല, പ്രൊഡക്ഷന്‍ ഡിസൈനര്‍- നൗഷാദ് കണ്ടന്‍ചിറ, ഫിനാന്‍സ് കണ്‍ട്രോളര്‍-അജയ് കുഴിമതിക്കാട്, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍-പ്രകാശ് പട്ടാമ്പി, ഗൗരി പാര്‍വ്വതി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്-അനസ് വെട്ടൂര്‍, രാജേഷ് പിള്ള, സ്റ്റില്‍-കണ്ണന്‍ സൂരജ്, അഖില്‍ നാരായണന്‍.

ജഗതി ശ്രീകുമാര്‍, കോബ്രാ രാജേഷ്, മാള ബാലകൃഷ്ണന്‍, പി.ജെ. ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മിപ്രീയ, സ്‌നേഹ അനില്‍, ലക്ഷ്മി അശോകന്‍, സെയ്ഫുദീന്‍, ഡോ.മായ, സജിപതി, കബീര്‍ദാസ്, ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര, കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്‌നേഹ, ബേബി പാര്‍വ്വതി എന്നിവര്‍ അഭിനയിക്കുന്നു.

 

  comment
  • Tags:

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.