login
'മതാചാരങ്ങള്‍ തെറ്റിച്ചാല്‍ വാങ്കിന്റെ പത്തിരട്ടി ഭ്രാന്തുകള്‍ അനുഭവിക്കണം'; ശാരീരികമായി കൂടുതല്‍ അക്രമിക്കപ്പെട്ടുവെന്ന് ജസ്ല മാടശ്ശേരി

ഞാന്‍ മാനസീകമായി അക്രമിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ശാരീരികമായി ആണ് അക്രമിക്കപെട്ടതെന്ന് ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.സിനിമയില്‍ വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം പെണ്‍ക്കുട്ടിയുടെ കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്.

കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' സിനിമയിലെ മിക്ക സീനുകളും തന്റെ ജീവിതത്തിലൂടെ കടന്ന് പോയതാണെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മതാചാരങ്ങള്‍ തെറ്റിച്ചാല്‍ സിനിമയില്‍ കാണിച്ചതിന്റെ പത്തിരട്ടി ഭ്രാന്തുകള്‍  അനുഭവിക്കേണ്ടി വരും. സിനിമയില്‍ അവള്‍ ശാരീരികമായി അക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഞാന്‍ മാനസീകമായി അക്രമിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ശാരീരികമായി ആണ് അക്രമിക്കപെട്ടതെന്ന് ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.സിനിമയില്‍ വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം പെണ്‍ക്കുട്ടിയുടെ കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. 

ഉണ്ണി ആറിന്റെ 'വാങ്ക്' എന്ന കഥയെ ആധാരമാക്കി ഷബ്ന മുഹമ്മദാണ് വാങ്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിനീത്, ഷബ്ന മുഹമ്മദ്, മേജര്‍ രവി, ജോയ് മാത്യു എന്നിവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  

 

ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വാങ്ക്, സിനിമ കണ്ടിട്ട് കുറച്ച് ദിവസമായി.. ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞു..കാണണം..കണ്ട് തീരുവോളം നിന്നെ ഓര്‍ത്തു എന്ന്...അതുകൊണ്ട് തന്നെയാണ് കുറച്ച് ദിവസങ്ങളായി സിനിമയൊന്നും കാണാനുള്ള മനസ്സില്ലാതിരുന്നിട്ടും കണ്ടത്..കൂടെ സിനിമ കാണാനുണ്ടായിരുന്നവന്‍ ..ഓരോ സീന്‍ വരുമ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു...എനിക്ക് ഒന്നും പറയാനില്ല..എന്നാലും ഒന്ന് പറയാം..സിനിമയില്‍ കാണിച്ചതൊന്നുമല്ല..അതിന്റെ പത്തിരട്ടിയിലധികം ഭ്രാന്തുകള്‍ നിങ്ങള്‍ അനുഭവിക്കും..മതാചാരങ്ങള്‍ തെറ്റിച്ചാല്‍...പ്രത്യേകിച്ചും ഇസ്ലാം പോലൊരു കണ്‍സ്ട്രക്ഷനിലെ..

 

സിനിമയിലെ മിക്ക സീനുകളും ഞാന്‍ കടന്ന് പോയതാണ്..പക്ഷേ തീവ്രതഅതിനെക്കാള്‍ കൂടുതലായിരുന്നു എന്ന് മാത്രം...കാമ്പസിലെ ഒറ്റപ്പെടല്‍..ഭീകരജീവിപരിവേശം..സഹോദരങ്ങള്‍ അവരിടങ്ങളില്‍ അനുഭവിക്കുന്നത്.. വഴിയില്‍ നിങ്ങളെ തടഞ്ഞ് നിര്‍ത്തല്‍ ..ഭീഷണിപ്പെടുത്തല്‍..വീട്ടുകാര്‍ ടോര്‍ച്ചര്‍ ചെയ്യപ്പെടല്‍..ബന്ധുക്കളില്‍ നിന്നുള്ള ഒറ്റപ്പെടല്‍..നാട്ടുകാരുടെ വെറുപ്പുളവാക്കുന്ന നോട്ടങ്ങള്‍...പള്ളിക്കമ്മറ്റിയില്‍ വാപ്പ ചോദ്യം ചെയ്യപ്പെടുന്നത്..ഭ്രാന്തിയെന്ന ചാപ്പ മാനസീകരോഗിയാക്കല്‍..മോല്ല്യന്‍മാരുടെ ചികിത്സക്ക് വേണ്ടിയുള്ള ഉപദേശങ്ങള്‍...അങ്ങനെ നീളും..

സിനിമയില്‍ എന്റെ ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ സംഭവിക്കാത്തത് ഒന്ന് മാത്രമാണ്...ഉപ്പയുടെ തല്ല്...

എന്നെ ഒരിക്കലും ഇതിന്റെ പേരില്‍ മതവിശ്വാസിയായ ഉപ്പ തല്ലീട്ടില്ല. പക്ഷെ ഒരു വാക്ക് മാത്രം എന്നോട് പറഞ്ഞു..നിന്റെ ചിന്തകള്‍ക്ക് തടയിടാന്‍ എനിക്കവകാശമില്ല.. ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് നിനക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ട്..ഏത് മതം പിന്തുടരാനും പിന്തുടരാതിരിക്കാനും..പക്ഷേ നിന്റെ മതം ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നതാവരുത്..ആരുടേയും കണ്ണീരു വീഴ്ത്തുന്നതും...നീ നടക്കുന്നത് ഒരു ചെറിയ വഴിയിലൂടെയാണെന്ന് കരുതുക..വഴിയില്‍ ഒരു മുള്ളുണ്ട്..ആ മുള്ള് ചാടിക്കടക്കുന്നിടത്ത് ഒരു മതമുണ്ട്..ശരിയുമുണ്ട്..പക്ഷേ അത് പിന്നാലെ വരുന്നവനെ കുത്താന്‍ ഇടയുണ്ട്...എന്നാല്‍ പിന്നാലെ വരുന്നവനെ കുത്താതിരിക്കാന്‍ ആ മുള്ള് എടുത്ത് മാറ്റിയിട്ട് അതിലൂടെ നടന്ന് പോകുന്നിടത്തും ശരിയും മതവുമുണ്ട്...

നിന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് പിന്തുടരുക എന്ന്... മതാചാരങ്ങളെ എതിര്‍ത്താലോ ചോദ്യം ചെയ്താലോ..പിന്നീട് നിങ്ങള്‍ കടന്ന് പോകുന്ന ട്രോമ അതിഭീകരമാവും..

Facebook Post: https://www.facebook.com/jazlabeenu.madasseri/posts/2792935727632935

എന്നാലും നാളെ രു മാറ്റമുണ്ടാവും സമൂഹത്തില്‍ എന്ന പ്രതീക്ഷയോടെ അതിനെ അതിജീവിക്കുന്നിടത്ത്..വെളിച്ചണ്ടാവും..സിനിമയില്‍ അവള്‍ ശാരീരികമായി അക്രമിക്കപ്പെട്ടിട്ടില്ല.. എന്നാല്‍..ഞാന്‍ മാനസീകമായി അക്രമിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ശാരീരികമായി ആണ് അക്രമിക്കപെട്ടത്..സൈബര്‍ അക്രമങ്ങള്‍ അതിനപ്പുറം. ആക്‌സിഡന്റുകളുടെ നോവുകളും മുറിവുകളും പാടുകളും കൊണ്ട് സമ്പന്നമാണെന്റെ ശരീരം

ബാക്കിപത്രങ്ങള്‍

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.