×
login
ജയസൂര്യ‍യും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോ ചിത്രീകരണം പുരോഗമിക്കുന്നു

പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന മേരി ആവാസ് സുനോ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപത്രങ്ങളാകുന്ന സിനിമ തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്. ശിവദയാണ് മറ്റൊരു നായിക.

പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലും ചിത്രീകരണം നടത്തുന്നുണ്ട്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ക്യാമറ- നൗഷാദ് ഷരീഫ്, എഡിറ്റിങ്- ബിജിത് ബാല, ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക്  എം.ജയചന്ദ്രന്‍ ഈണവും നല്‍കുന്നു.  

സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പ്രോജക്ട് ഡിസൈന്‍- ബാദുഷ എന്‍.എം., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത്  പിരപ്പനംകോട്, ആര്‍ട്- ത്യാഗു തവന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കിരണ്‍.

 

  comment

  LATEST NEWS


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


  'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്


  ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്കും; വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.