×
login
ജിബൂട്ടിയുടെ ടീസര്‍ ലോഞ്ച്: ജിബൂട്ടി പ്രധാനമന്ത്രി നിര്‍വഹിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ ഹിറ്റ്

ബൂട്ടി എന്ന ആഫ്രിക്കന്‍ രാജ്യത്തെയും അതിന്റെ സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ

ജിബൂട്ടി എന്ന പുതിയ മലയാള സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രധാനമന്ത്രി അബ്ദുള്‍കാദര്‍ കമില്‍ മുഹമ്മദാണ് ടീസറും പുറത്തുവിട്ടത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 3 മണിക്ക് ജിബൂട്ടിയിലെ ബവാദി മാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ടീസര്‍ പുറത്തിറക്കിയത്.

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി. സാം ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം എസ്.ജെ. സിനുവാണ് സംവിധാനം ചെയ്യുന്നത്. പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കാന്‍ ചില സിനിമ പേരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് അത്തരത്തില്‍ ഇതിനോടകം തന്നെ ആകര്‍ഷിച്ച ഒരു സിനിമ പേരാണ് ജിബൂട്ടി. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധിയാളുകളാണ് ഇത് കണ്ടത്.  

ബൂട്ടി എന്ന ആഫ്രിക്കന്‍ രാജ്യത്തെയും അതിന്റെ  സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി  മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ എസ്.ജെ സിനു.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്. അമിത് ചക്കാലക്കലാണ് ചിത്രത്തിലെ നായകന്‍ , ശകുന്‍ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടന്‍  കിഷോര്‍,  ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി, ഗീത, സുനില്‍ സുഖദ, ബിജു സോപാനം,, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി മറ്റു താരനിരകളും സിനിമയില്‍ ഒന്നിക്കുന്നു.  

സഞ്ജയ് പടിയൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ടി.ഡി. ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത് മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തില്‍ കൈതപ്രം, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മനോഹരമായ സംഗീതം നല്‍കുന്നത് ദീപക് ദേവാണ്.ശങ്കര്‍ മഹാദേവന്‍, വിജയ് പ്രകാശ്, കാര്‍ത്തിക്, ആനന്ദ് ശ്രീരാജ്, സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് പിആര്‍ഒ മഞ്ജു ഗോപിനാഥ്.

 

  comment

  LATEST NEWS


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


  'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്


  ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്കും; വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.