×
login
'ജോ ആന്‍ഡ് ജോ' ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടു; മെയ് 13ന് ചിത്രം തിയേറ്ററുകളിലെത്തും

അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു.

മാത്യു, നസ്ലന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോ ആന്‍ഡ്  ജോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി.

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, കല- നിമേഷ്സ താനൂര്‍, മേക്കപ്പ്- സിനൂപ് രാജ്, എഡിറ്റര്‍- ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍- സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍- റെജിവാന്‍ അബ്ദുള്‍ ബഷീര്‍. മെയ് പതിമൂന്നിന് ഐക്കോണ്‍ സിനിമാസ് 'ജോ ആന്റ് ജോ' തിയ്യേറ്ററുകളിലെത്തിക്കും. പിആര്‍ഒ- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍


  13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.