×
login
തിയറ്ററുകളില്‍ കത്തിക്കയറി 'കാവല്‍'; വീണ്ടും പാന്‍ ഇന്ത്യന്‍ താരാമായി സുരേഷ് ഗോപി‍; 17 സംസ്ഥാനങ്ങളില്‍ നാളെ റിലീസ്; പുതു ചരിത്രം

കേരളത്തിന് പുറത്ത് ബെംഗളൂര്‍, മൈസൂര്‍, മണിപ്പാല്‍, ചെന്നൈ, മുംബൈ, പൂനൈ, ഗുജറാത്ത്, ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ന്യൂ ദല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് ഉത്തരാഖണ്ഡ്, പഞ്ചാബ്, ഒറീസ എന്നിവിടങ്ങളില്‍ റിലീസ് ചെയ്യും. ഇത്രയും സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നത്.

തിയറ്ററുകളില്‍ കത്തിക്കയറി സുരേഷ് ഗോപിയുടെ കാവല്‍. റിലീസ് ചെയ്ത് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നതോടെ നാളെ മുതല്‍ കാവല്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തിന് പുറത്ത് ബെംഗളൂര്‍, മൈസൂര്‍, മണിപ്പാല്‍, ചെന്നൈ, മുംബൈ, പൂനൈ, ഗുജറാത്ത്, ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ന്യൂ ദല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് ഉത്തരാഖണ്ഡ്, പഞ്ചാബ്, ഒറീസ എന്നിവിടങ്ങളില്‍ റിലീസ് ചെയ്യും. ഇത്രയും സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നത്.  സുരേഷ് ഗോപി സിനിമയുടെ ആദ്യദിന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കാവലിന്റെ പാന്‍ഇന്ത്യന്‍ റിലീസ് പ്രഖ്യാപിച്ചത്. പിവിആര്‍ സിനിമാസിന്റെ കേരളത്തിന് പുറത്തുള്ള സ്‌ക്രീനുകളില്‍ കാവല്‍ പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  

കാവലിന് ആദ്യദിനം തിയറ്ററുകളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. . കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത് . ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍. ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകളാണ് ചിത്രത്തിനുള്ളത്. ഹൗസ് ഫുള്‍ ഷോയുമായാണ് ചിത്രം മുന്നേറുന്നത്.

തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.