×
login
പൃഥ്വിരാജിന്റെ 'കടുവ'യ്ക്ക് കഷ്ടകാലം: സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി; സുരേഷ് ഗോപി‍യുടെ 'ഒറ്റക്കൊമ്പന്‍' ആദ്യം വന്നേക്കും

പാലായിലെ ഒരു കുടുംബത്തിന്റെ കഥയാണ് 'കടുവ' പറയുന്നത്. ഇതേ തിരക്കഥയില്‍ സുരേഷ് ഗോപിയുടേതായും സിനിമ വരുന്നുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയും നിയമക്കുരുക്കില്‍ പെട്ടിരുന്നു. പിന്നീട് ഒറ്റക്കൊമ്പന്‍ എന്ന പേരിലാണ് ഈ സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്.

പൃഥ്വിരാജ് കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് സിനിമയായ 'കടുവ'യുടെ ഷൂട്ടിങ്ങ് തടഞ്ഞ കോടതി. സിനിമ നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയാണ് സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്.  

Facebook Post: https://www.facebook.com/KaduvaTheMovie/posts/442548190504836


2018ല്‍  അനുരാഗ് അഗസ്റ്റസില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി തിരകഥാകൃത്തായ ജിനു എബ്രഹാം കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ കരാര്‍ ലംഘിച്ച്  നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നല്‍കിയെന്നതാണ് പരാതി.  

പാലായിലെ ഒരു കുടുംബത്തിന്റെ കഥയാണ് 'കടുവ' പറയുന്നത്. ഇതേ തിരക്കഥയില്‍ സുരേഷ് ഗോപിയുടേതായും സിനിമ വരുന്നുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയും നിയമക്കുരുക്കില്‍ പെട്ടിരുന്നു. പിന്നീട് ഒറ്റക്കൊമ്പന്‍ എന്ന പേരിലാണ് ഈ സിനിമ ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ സിനിമ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. 'കടുവ'യുടെ ചിത്രീകരണം കോടതി തടഞ്ഞതിനാല്‍ സുരേഷ് ഗോപിയുടെ ഒറ്റകൊമ്പന്‍ ആദ്യം ഷൂട്ട് ചെയ്ത് തിയറ്ററുകളില്‍ എത്താനാണു സാധ്യതയെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു.  

 

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.