×
login
കാളപൂട്ടിന്റേയും മനുഷ്യ മനസ്സിന്റേയും കഥ പറഞ്ഞ് 'കാളച്ചേകോന്‍'; ഒഫിഷ്യല്‍ വീഡിയോ ഗാനം പുറത്തിറങ്ങി, റിലീസിങ് ഉടന്‍

അമ്പതുകള്‍ക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്‌കൃതിയിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ സിനിമയില്‍ ഒരു ഗ്രാമത്തിന്റെ നന്‍മയും വിശ്വാസവും തൊട്ടറിയുന്ന ഈ ചിത്രത്തില്‍ നാലു പാട്ടുകളാണുള്ളത്.

ഫുട്ബാള്‍ കളിപ്പോലെ മലബാറിന്റെ  തനതു സംസ്‌ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന 'കാളച്ചേകോന്‍ 'എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ വീഡിയോ ഗാനം റിലീസായി. കെ എസ് ഹരിഹരന്‍ എഴുതിയ വരികള്‍ക്ക് ഗിരീഷ് ജ്ഞാനദാസ് സംഗീതം പകര്‍ന്ന ' ഇടം വലം തുടി തുടി....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

കെ.എസ് ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാളച്ചേകോന്‍' എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് ആണ് നായിക. ദേവന്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന, നിര്‍മ്മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ഭീമന്‍ രഘു, പ്രദീപ് ബാലന്‍, സി.ടി. കബീര്‍, പ്രമോദ് കുഞ്ഞിമംഗലം, സുനില്‍ പത്തായിക്കര, അഭിലാഷ്, ദേവദാസ് പല്ലശ്ശന, പ്രേമന്‍, ഗീതാ വിജയന്‍, ദീപ പ്രമോദ്, ശിവാനി, സൂര്യ ശിവജി, ചിത്ര, സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സംവിധായകന്‍ കെ.എസ്. ഹരിഹരന്‍ തന്നെ എഴുതിയ വരികള്‍ക്ക് നവാഗതനായ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസാണ് സംഗീതം പകരുന്നത്. ജയചന്ദ്രന്‍, സിത്താര, ഡോകടര്‍ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമന്‍ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു.  ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന 'കാളച്ചേകോന്‍ 'എന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം ടി.എസ്. ബാബുവാണ്.  അമ്പതുകള്‍ക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്‌കൃതിയിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ സിനിമയില്‍ ഒരു ഗ്രാമത്തിന്റെ നന്‍മയും വിശ്വാസവും തൊട്ടറിയുന്ന  ഈ ചിത്രത്തില്‍ നാലു പാട്ടുകളാണുള്ളത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ശാന്തി ജ്ഞാനദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.സി. മുഹമ്മദ്, എഡിറ്റര്‍- ഷമീര്‍ ഖാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനീഷ് നെന്മാറ, പ്രൊഡക്ഷന്‍ മാനേജര്‍-സുധീന്ദ്രന്‍ പുതിയടത്ത്, പിആര്‍ഒ- എ.എസ്. ദിനേശ്, എം.കെ. ഷെജിന്‍ ആലപ്പുഴ.

 

 

 

 

  comment

  LATEST NEWS


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി


  കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.