×
login
'കള്ളനും ഭഗവതിയും' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

കെ.വി. അനില്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രതീഷ് റാം നിര്‍വ്വഹിക്കുന്നു.

ഒരു ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, യുവനടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍,തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാര്‍.

സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍,നോബി, ജയ്പ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍,മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കെ.വി. അനില്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രതീഷ് റാം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിത് രാജാ സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍,


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ,കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ടിവിന്‍ കെ. വര്‍ഗ്ഗീസ്, അലക്‌സ് ആയൂര്‍, നവംബര്‍ ഇരുപത്തി മൂന്ന് മുതല്‍ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ-എ.എസ്. ദിനേശ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.