പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥന്, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആര്. മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കരുവ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ പ്രശസ്തരായ നിരവധി താരങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ഷോബി തിലകന്, കണ്ണന് പട്ടാമ്പി, റിയാസ് എം. ടി., സുമേഷ് സുരേന്ദ്രന്, കണ്ണന് പെരുമടിയൂര്‍, വിനു മാത്യു പോള്‍, സ്വപ്ന നായര്‍, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ആല്‍ഫാ ഓഷ്യന്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം-റോഷന് ജോസഫ്, എഡിറ്റര്‍- ഹരി മോഹന്‍ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗടില്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധര്‍, മേക്കപ്പ്- അനൂപ്
സാബു, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- സൈന്‍ മാര്‍ട്ട്. ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍ അവതരിപ്പിക്കുന്ന കരുവ് ജൂലൈ മാസം അവസാനത്തോടെ ഒടിടി റിലീസായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: