×
login
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'

മൂന്നാര്‍ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവിന്റേയും കഥയാണ് ലൗ റിവഞ്ച് എന്ന ചിത്രം അവതരിപ്പിക്കുന്നത്.

മൂന്നാറിന്റെ പ്രകൃതി രമണീയതയില്‍ ഒരു ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍സിനു വേണ്ടി കഥ, തിരക്കഥ, മെഹമൂദ് കെ.എസ്. സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലര്‍ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറില്‍ പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തീയേറ്ററിലെത്തും.

മൂന്നാര്‍ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവിന്റേയും കഥയാണ് ലൗ റിവഞ്ച് എന്ന ചിത്രം അവതരിപ്പിക്കുന്നത്. മൂന്നാറിന്റെ ശാന്തതയില്‍ ജീവിച്ച എഞ്ചിനീയറും, അനാമികയും,പെട്ടന്ന് മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. പക്ഷേ, സേതു അനാമികയെ മറന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു.  

അപ്പോഴേക്കും സേതു വളരെ മാറിയിരുന്നു. അവന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച പലരും അവനെ ചതിച്ചു.അതോടെ അവനൊരു സൈക്കോ ആയി മാറുകയായിരുന്നു .സേതുവിന്റെ കൊലപാതക കഥകള്‍ കേട്ട് നാട് ഞടുങ്ങി.പോലീസ് അവനെ കുടുക്കാന്‍ കെണികള്‍ ഒരുക്കി കാത്തിരുന്നു.പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന വ്യത്യസ്തമായ ത്രില്ലര്‍ ചിത്രമാണ് ലൗ റിവഞ്ചു്. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തീയേറ്ററിലെത്തും.  


സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍സിനുവേണ്ടി, കുര്യാക്കോസ്, ജിവാനിയോസ് പുല്ലന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷെട്ടി മണിയാണ് ക്യാമറ, സംഭാഷണം- സുനില്‍ പുല്ലോട്, ഷിബു പുല്ലോട്, എഡിറ്റര്‍ - ഷാന്‍, എഫക്‌സ് - ആഷിഷ് ഇല്ലിക്കല്‍, ലെയ്‌സണ്‍ ഓഫീസര്‍ - സെബി ഞാറക്കല്‍, സ്റ്റില്‍ - ഷാബു പോള്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.

ബോബല്‍ ആലുംമൂടന്‍, അജിത് നായര്‍, ജിവാനിയോസ്, ബിനു അടിമാലി,ആന്‍സി വര്‍ഗീസ്, നിമിഷ ബിജോ, ജോസ് കുട്ടി പാല, ശ്രീപതി, ശിവന്‍ ദാസ് ,എലികുളം ജയകുമാര്‍, റെജി മൂസദ്, ഷെറിന്‍, ഗ്രേഷ്യ അരുണ്‍, അര്‍ജുന്‍ ദേവരാജ്, ആര്‍.കെ.മാമല, ജസി, ബേബി അതിഥി ശിവകുമാര്‍ ,മാസ്റ്റര്‍ ഗാവിന്‍ ഗയജീവ, സൂര്യ എന്നിവര്‍ അഭിനയിക്കുന്നു.

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.