×
login
ഇന്ദ്രന്‍സിന്റെ ലൂയിസ് നവംബര്‍ 25-ന് തീയേറ്ററില്‍

കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികളോടൊപ്പം കുടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്ന ഡോ. ലൂയിസിനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല.

ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ലൂയിസ് 25 -ന് തിയേറ്ററിലെത്തും. ഷാബു ഉസ്മാന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡക്ഷന്റെ ബാനറില്‍ ടി.ടി. എബ്രഹാം കൊട്ടുപള്ളില്‍ ആണ്.  

ഞാന്‍ അഭിനയിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്ത വേഷമെന്നാണ് ഇന്ദ്രന്‍സ് ഇതിനോട് പ്രതികരിച്ചത്. കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികളോടൊപ്പം കുടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്ന ഡോ. ലൂയിസിനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല. പ്രേക്ഷകരും ലൂയിസിനെ ഇഷ്ടപ്പെടും. പുതിയ കാലഘട്ടത്തിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ ദുഷ്യവശങ്ങളെ വരച്ചുകാണിക്കുന്ന ചിത്രമാണ് ലൂയിസ് എന്ന് സംവിധായകന്‍ ഷാബു ഉസ്മാന്‍ പറയുന്നു.


ഇന്ദ്രന്‍സിനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ. ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ്, ശശാങ്കന്‍, രാജേഷ് പറവൂര്‍ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള,  ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയില്‍ പ്രമുഖ താരനിരകള്‍ ഈ ചിത്രത്തില്‍ ഭാഗമാകുന്നു.

കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡഷനുവേണ്ടി ടി.ടി. എബ്രഹാം നിര്‍മിക്കുന്ന ലൂയിസ്, ഷാബു ഉസ്മാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ - മനുഗോപാല്‍, ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- ഷിബു ഗംഗാധരന്‍, സംഗീതം- ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന -മനു മന്‍ജിത്ത്, ഷാബു ഉസ്മാന്‍ കോന്നി, ആലാപനം- നിത്യ മാമ്മന്‍, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റര്‍ - നൗഫല്‍ അബ്ദുള്ള, പശ്ചാത്തല സംഗീതം - റോണി റാഫേല്‍, പിആര്‍ഒ- അയ്മനം സാജന്‍.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.