×
login
മെയ്ഡ് ഇന്‍

ചന്ദ്രന്‍ പണിക്കര്‍, സെബാസ്റ്റ്യന്‍ ജോണ്‍ പേരായില്‍, രാജേഷ് കണ്ണകി, അനില്‍ ചാക്കോ, സുരേഷ് ബ്ലാമറ്റം, ഡാര്‍ലി സഞ്ജീവ് എന്നിവര്‍ അഭിനയിക്കുന്നു.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എല്‍കെ പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയില്‍രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് മെയ്ഡ് ഇന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

അന്താരാഷ്ട്ര യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ പുറംകാഴ്ച്ചകളിലൂടെ തുറന്നുകാട്ടുന്നത് വരാനിരിക്കുന്ന സത്യങ്ങളെയാണ്. ആപത്തുകള്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്, ലോകത്തെ മുഴുവന്‍ വിശ്വസിപ്പിച്ചുകൊണ്ട് ലോകത്താകമാനം ദുരിതംവിതച്ച് കച്ചവടത്തിന്റെ കണക്കുകൂട്ടലുകളും ലാഭവും മാത്രം നോക്കുന്ന ഒരു രാജ്യത്തിന്റെ കൊടുംക്രൂരതകളും കച്ചവട തന്ത്രങ്ങളുമാണ് ഈ ഹ്രസ്വച്ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.

ഏറെ വര്‍ഷങ്ങളുടെ കണക്കുകൂട്ടലുകളുടെയും ഗൂഢാലോചനയുടെയും അനന്തരഫലമായി യുദ്ധസമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്ത് അതിലൂടെകച്ചവടത്തിന്റെ ഏകാധിപത്യ സ്വഭാവമുള്ള അപകടകരമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ നിഗൂഢ പ്രവൃത്തികളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.

ചന്ദ്രന്‍ പണിക്കര്‍, സെബാസ്റ്റ്യന്‍ ജോണ്‍ പേരായില്‍, രാജേഷ് കണ്ണകി, അനില്‍ ചാക്കോ, സുരേഷ് ബ്ലാമറ്റം, ഡാര്‍ലി സഞ്ജീവ് എന്നിവര്‍ അഭിനയിക്കുന്നു.

നിര്‍മാണം-എല്‍കെ പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണല്‍, രചന, സംവിധാനം-രാജേഷ് പുത്തന്‍പുരയില്‍, ഛായാഗ്രഹണം-ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിങ്-സുജിത്ത് സഹദേവ്, കല-മില്‍ട്ടണ്‍ തോമസ്, ചമയം -അനൂപ് മൂവാറ്റുപുഴ, കോസ്റ്റ്യും-ടീനാ എല്‍വിസ്, അസോസിയേറ്റ് ഡയറക്ടര്‍ -അഭയ്കൃഷ്ണ യു., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രമേഷ് വെസ്റ്റേണ്‍ സ്പീക്കര്‍, പശ്ചാത്തലസംഗീതം-യുനസിയോ, ഡിഐ-രഞ്ജിത്ത് ആര്‍., സൗണ്ട്‌സ്‌പെഷ്യല്‍ എഫക്ട് -ടീം കെ, ഫൈനല്‍ മിക്‌സിങ്-ജയ്‌സണ്‍ കോട്ടകുളം, സ്റ്റുഡിയോ-കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റോറിബോര്‍ഡ്-സുധീര്‍, ക്യാമറ യൂണിറ്റ്-മാര്‍ക്ക്‌ഫോര്‍, ഡിസൈന്‍സ്-സജീഷ് എം. ഡിസൈന്‍, സ്റ്റില്‍സ്-ഇക്കുട്ട്‌സ് രഘു. അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ പ്രദര്‍ശനത്തിനായി ചിത്രം തയ്യാറെടുക്കുന്നു.

 

 

  comment
  • Tags:

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.