സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കും. അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നു.
ചിത്രത്തില്‍ മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ എന്ന സിനിമക്കുശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിങ് സംഘമാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’.
ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്കരനാണ് ഛായാഗ്രാഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നി
ര്വ്വഹിക്കുന്നത്. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും, അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന് എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. അമീര്‍ കൊച്ചിന് ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന് എന്നിവര്‍ ചീഫ് അസോസിയേറ്റ്സുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: