×
login
മെയ്ഡ് ഇന്‍ ക്യാരവാന്‍

പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക.

ഹോം എന്ന ചിത്രത്തിലെ അഭിനയ മികവിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍.' ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ഈ കൊവിഡ് കാലത്ത് അബുദാബിയില്‍ തുടങ്ങി ദുബായിയില്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത ചിത്രത്തിന്റെ കഥ-തിരക്കഥ-സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമാ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നു. ക്യാമറ-ഷിജു.എം.ഭാസ്‌കര്‍, എഡിറ്റിങ്- വിഷ്ണു വേണുഗോപാല്‍, പ്രൊജക്ട് ഡിസൈനര്‍-പ്രിജിന്‍ ജയപ്രകാശ്, ആര്‍ട്ട്- രാഹുല്‍ രഘുനാഥ്, മേക്കപ്പ്- നയന രാജ്, കോസ്റ്റ്യൂം-സംഗീത ആര്‍ പണിക്കര്‍, സൗണ്ട് ഡിസൈനര്‍- രജീഷ് കെ.ആര്‍ (സപ്ത), സ്റ്റില്‍സ്- ശ്യാം മാത്യു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.