×
login
'മഹാറാണി' പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു, ചിത്രീകരണം ഒക്ടോബര്‍ 01ന് തടങ്ങും; റോഷനും ഷൈനും ബാലുവും ചാക്കോയും നായകന്മാരാകും

എസ്സ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് രതീഷ് രവി ആണ്.

യുവനിരയിലെ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മഹാറാണി'യുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. 

എസ്സ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്.  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റേയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. 


ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും വേഷമിടുന്ന മഹാറാണിയുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ചേര്‍ത്തലയില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ക്യാമറ- ലോകനാഥന്‍, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ഡയറക്റ്റര്‍- സാജു പൊറ്റയില്‍ക്കട ,റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരണ്‍ മോഹന്‍, പിആര്‍ഒ - പി. ശിവ പ്രസാദ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.