×
login
'മലക്ക് മാലയിട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ; പക്ഷെ ആരൊക്കെ അവിടെ എത്തണം എന്ന് അയ്യപ്പന്‍ തീരുമാനിക്കും' - സ്വാമിഭക്തി നിറച്ച് 'മാളികപ്പുറം‍‍'

മാളികപ്പുറം എന്ന സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ചില റിവ്യൂകളില്‍ ഇത് സ്ത്രീകളുടെ ശബരിമലപ്രവേശത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉണ്ണി മുകുന്ദന്‍ പറയുന്ന സിനിമയിലെ ഡയലോഗാണ്:'മലക്ക് മാല ഇട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ... പക്ഷെ ആരൊക്കെ അവിടെ എപ്പോൾ എത്തണം എന്ന് അയ്യപ്പന്‍ തീരുമാനിക്കും'

മാളികപ്പുറം എന്ന സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ചില റിവ്യൂകളില്‍ ഇത് സ്ത്രീകളുടെ ശബരിമലപ്രവേശത്തെ  വിമര്‍ശിക്കുന്ന സിനിമയാണെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉണ്ണി മുകുന്ദന്‍ പറയുന്ന സിനിമയിലെ ഡയലോഗാണ്:'മലക്ക് മാല ഇട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ... പക്ഷെ ആരൊക്കെ അവിടെ എപ്പോൾ എത്തണം എന്ന് അയ്യപ്പന്‍ തീരുമാനിക്കും'  

വാസ്തവത്തില്‍ ശബരിഗിരീശന്‍റെ ഈ ആത്മീയ ശക്തിയെയാണ് മാളികപ്പുറം വിളംബരം ചെയ്യുന്നത്. ഈ സിനിമയെ ഒരു ഫാന്‍റസി തലത്തിലേക്ക് ഉയര്‍ത്തുന്നതും ഈ കാഴ്ചപ്പാടാണ്. സ്വാമിയുടെ ശക്തിയാണ് ശബരിമലയില്‍ ആരൊക്കെ എപ്പോഴൊക്കെ എത്തണം എന്ന് തീരുമാനിക്കുന്നത്.  ഒരു തരം ഫാന്‍റസിയാണ് മാളികപ്പുറം എന്ന സിനിമയെ വ്യത്യസ്തമാക്കുന്നതെന്ന് മാളികപ്പുറത്തിലെ കഥാപാത്രത്തെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷരിലെത്തിച്ച രമേഷ് പിഷാരടി മാളികപ്പുറവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഈയിടെ പറഞ്ഞിരുന്നത് അര്‍ത്ഥവത്താണ്. 


എന്നാല്‍ ഈ ആത്മീയ കാഴ്ചപ്പാടിനെ സ്ത്രീവിമോചനവും, ശബരിമലയിലെ സ്ത്രീപ്രേവേശനവും ആയി ബന്ധപ്പെടുത്തി വിലകുറച്ച് കാണാനാണ് ചില വിമര്‍ശകര്‍ ദുഷ്ടലാക്കോടെ ശ്രമിക്കുന്നത്. എന്നാല്‍ തിയറ്ററിലേക്ക് കുതിച്ചെത്തുന്ന സാധാരണ വിശ്വാസികള്‍ മുറുകെപ്പിടിക്കുന്നത് ഈ വിശ്വാസമാണ്. ശാസ്താവ് എല്ലാം നടത്തും എന്ന വിശ്വാസം. അതാണ് മാളികപ്പുറം എന്ന സിനിമയിലേക്ക് പ്രേക്ഷരെ ആകര്‍ഷിക്കുന്നത്.  

 

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.