×
login
മമ്മൂട്ടി‍യും സന്തോഷ് വിശ്വനാഥും വീണ്ടും ഒരുമിക്കുന്നു; വണ്ണിന് ശേഷമുള്ള സിനിമ 2022 ചിത്രീകരിക്കും; നിര്‍മാണം ഇന്ത്യയിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനി

നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശേഷം കെ. മധു ഒരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തിലായിരിക്കും താരം അഭിനയിക്കുക.

ന്തോഷ് വിശ്വനാഥും മമ്മൂട്ടിയും വണ്ണിന് ശേഷം വീണ്ടും ഒരുമിക്കുന്നു. തിയറ്റര്‍ റിലീസിനായി ഒരുങ്ങുന്ന സിനിമ ഇന്ത്യയിലെ പ്രധാന  പ്രൊഡക്ഷന്‍ കമ്പനിയാണ് പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 2022ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശേഷം കെ. മധു ഒരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തിലായിരിക്കും താരം അഭിനയിക്കുക.

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു സന്തോഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വണ്‍. ബോബി, സഞ്ജയ്  ടീം ആയിരുന്നു കഥയും തിരക്കഥയും. പക്ഷേ ബോക്‌സ് ഓഫീസ് വിജയം കണ്ടെത്താനായില്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.