×
login
'ഫോട്ടോഷോപ്പ് ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം; മണിക്കുട്ടന്റെ കുടുംബം നിയമപരമായി തന്നെ നേരിടും'; 'ആര്‍മി'കള്‍ക്കെതിരെ അരവിന്ദ് കൃഷ്ണന്‍

മണിക്കുട്ടന് 39 വയസ്സ് പ്രായമുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്പോര്‍ട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചത്. ഈ വ്യാജ പ്രചരണത്തിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണനാണ് ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

മലയാളം ബിഗ് ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായ നടന്‍ മണിക്കുട്ടന്റെ പാസ്പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം. ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള 'ആര്‍മി' ഗ്രൂപ്പുകളിലാണ്  മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്.  

മണിക്കുട്ടന് 39 വയസ്സ് പ്രായമുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്പോര്‍ട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചത്. ഈ വ്യാജ പ്രചരണത്തിനെതിരെ  മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണനാണ് ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.  ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അദേഹം വ്യക്തമാക്കി. മണിക്കുട്ടന്റെ യഥാര്‍ഥ പാസ്‌പോര്‍ട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു അരവിന്ദ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.  

അരവിന്ദ് കൃഷണന്റെ വാക്കുകള്‍:

രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് ഉള്ളത് കൂടെ ചേര്‍ക്കുന്നു.

പിന്നെ പാസ്പോര്‍ട്ട് എന്നത് ഒരു ഔദ്യോഗിക ഐഡി കാര്‍ഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നാണ് എന്റെ അറിവ്.. അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയാറെടുപ്പില്‍ ആണ് എന്ന ആ സന്തോഷ വാര്‍ത്ത സ്വീകരിച്ചാലും.. നന്ദി. നമസ്‌കാരം.

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.