×
login
മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം, മഞ്ജു വാരിയര്‍- സണ്ണി വെയിന്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ നാലാം മുഖം പുറത്ത്

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയുംസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സും, ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ആണ്.

മഞ്ജു വാരിയര്‍ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ചിത്രം ചതുര്‍മുഖത്തിന്റെ നാലാം മുഖം പുറത്ത്. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് റിലീസ ചെയ്തത്. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം കൂടിയായ ചതുര്‍മുഖം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍വിയും ചേര്‍ന്നാണ്.  

മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരും കൂടാതെ അഭിനയ പാടവം ഉള്ള ശക്തമായ ഒരു വന്‍ താരനിര ചതുര്‍ മുഖത്തില്‍ ഉള്‍പ്പെടുന്നു. അഭിനന്ദന്‍ രാമാനുജം ആണ് ചതുര്‍മുഖത്തിന്റെ ഛായഗ്രഹണം. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദന്‍. ചിത്രസംയോജകന്‍ മനോജ്, വിഷ്ണു ഗോവിന്ദാണ്  ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.  

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയുംസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സും, ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ആണ്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ വരാന്‍ പോകുന്ന ആദ്യ ടെക്‌നോ- ഹൊറര്‍ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് ചിത്രത്തിന്നു നല്‍കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.  

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ- പ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും ചതുര്‍ മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു.  ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചതുര്‍മുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തില്‍ ബിനു ജി. നായരും ടോം വര്‍ഗീസുമാണ് ലയിന്‍  പ്രൊഡ്യൂസഴ്‌സ്.  

മേക്കപ്പ്- രാജേഷ് നെന്മാറ, കല- നിമേഷ്  എം. താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്യാമന്തക് പ്രദീപ്, ഡിസൈന്‍സ്- ദിലീപ് ദാസ്. സെഞ്ച്വറി ഫിലിംസ് 'ചതുര്‍മുഖം' ഏപ്രില്‍ എട്ടിന് തിയ്യേറ്ററിലെത്തിക്കുന്നു.വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

 

 

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.