×
login
മേപ്പടിയാന്‍' സിനിമയുടെ പ്രെമോഷന്‍ പോസ്റ്ററുകള്‍ നീക്കം ചെയ്ത് നടി മഞ്ജു വാര്യര്‍‍; പിന്‍വലിയലിന്റെ കാരണം തിരക്കി സോഷ്യല്‍ മീഡിയ

ഡിസംബര്‍ 23ന് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മേപ്പടിയാന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഇതില്‍ മഞ്ജു വാര്യരും പങ്കാളിയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകിട്ടോടെ അവര്‍ പോസ്റ്റ് പിന്‍വലിച്ചത്.

തിരുവനന്തപുരം: തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന 'മേപ്പടിയാന്‍' (Meppadiyan) സിനിമയുടെ പ്രെമോഷന്‍ പോസ്റ്ററുകള്‍ നീക്കം ചെയ്ത നടി മഞ്ജു വാര്യര്‍  (Manju Warrier). ഉണ്ണി മുന്ദന്‍ (Unni Mukundan) നായകനായി എത്തുന്ന സിനിമ തിയറ്ററുകളില്‍ വിജകരമായി ഓടികൊണ്ടിരിക്കുമ്പോള്‍ സനിമയുടെ ട്രെയിലര്‍ അടക്കമുള്ള പോസ്റ്റുകളാണ് മഞ്ജു ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഡിസംബര്‍ 23ന് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മേപ്പടിയാന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഇതില്‍ മഞ്ജു വാര്യരും പങ്കാളിയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകിട്ടോടെ അവര്‍ പോസ്റ്റ് പിന്‍വലിച്ചത്.  

സിനിമക്കെതിരെ ചില പ്രത്യേക വിഭാഗക്കാര്‍ വ്യാജപ്രചരണവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരേ വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണവുമായി മതമൗലിക വാദികള്‍ രംഗത്തെത്തിയപ്പോഴാണ് മഞ്ജുവിന്റെ പിന്‍മാറ്റവും. നേരത്തെ, ചിത്രത്തിന്റെ പേരില്‍ വ്യാജ വിക്കി പീഡിയ പേജ് ഉണ്ടാക്കിയാണ് മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാട്ടിയെന്ന് പറഞ്ഞു വലിയ വിദ്വേഷ പ്രചരണം നടന്നിരുന്നു. ഇതു ഏല്‍ക്കാതെ വന്നതോടെയാണ് വ്യാജ വിക്കി പീഡിയ പേജ് പ്രചാരണം.  

വ്യാജ പ്രചരണത്തിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. 'മേപ്പടിയാന്‍' തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ നേര്‍കാഴ്ചയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചരണങ്ങളില്‍ വിശ്വസിക്കരുത് എന്നും ഉണ്ണി വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചാണ് താരത്തിന്റെ മറുപടി. മേപ്പടിയാന്‍ തികച്ചും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതുപോലുള്ള തിരുത്തലുകളും വിദ്വേഷ പ്രചരണങ്ങളും തികച്ചും അനാവശ്യമാണ്. ഈ സിനിമ എന്താണ് പറയുന്നതെന്നറിയാന്‍ നിങ്ങളത് കാണുക ഉണ്ണി മുകുന്ദന്‍ കുറിച്ചു.  


 

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.