സിനിമയുടെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചക്കില്ല. ഈ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച മൂന്നു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന് ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകള്‍ ആണ് ഓരോന്നും.
ഒരു വര്‍ഷം കൊണ്ട് എട്ട് സിനിമകള്‍ നിര്‍മ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദന് എന്ന ചലച്ചിത്രനിര്മ്മാതാവ!് ഇതാ ഒരാള്‍,ബദല്‍ സിനിമകളുടെ നിര്‍മ്മാതാവ് എന്നു ചിലര്‍ ഇദ്ദേഹത്തെക്കുറിച്ച് പറയും. പക്ഷേ നല്ല സിനിമകള്‍ സ്വപ്നം കാണുന്ന ആള് എന്നു പറയാനാണ് ഡോക്ടര്‍ മനോജ് ഗോവിന്ദന് താല്പര്യം.ആരും ആര്‍ക്കും ബദലല്ല. എല്ലാവര്ക്കും അവരവരുടേതായ ഒരു സ്പേസ് ഉണ്ട്. നാം അതു കണ്ടെത്തണം. മനോജ് ഗോവിന്ദന് പറയുന്നു.
നിശ്ചയദാര്‍ഡ്യം, കഠിനാദ്ധ്വാനം, നിരന്തരപരിശ്രമം, പിന്നെ തീവ്രമായ ആഗ്രഹം എന്നിവയുണ്ടെങ്കില്‍ ജീവിതലക്ഷ്യം നേടാമെന്ന് തെളിയിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍ കൂടിയാണ് ഡോ. മനോജ് ഗോവിന്ദന്. തൃശൂര്‍ സ്വദേശി. ഒരു വര്‍ഷം കൊണ്ട് എട്ട് സിനിമകള്‍ നിര്‍മ്മിച്ച് മലയാള ചലച്ചിത്രരംഗത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് നൂതനവും വ്യത്യസ്തവുമായ തിരക്കഥകളുടെ സൂക്ഷ്മ തെരഞ്ഞെടുപ്പാണ് നിര്‍മ്മാതാവും നടനുമായ ഇദ്ദേഹത്തിന്റെ കൈമുതല്‍. ഉള്ളടക്കത്തിന്റെ ശക്തിയില്‍ വിശ്വാസമായാല്‍ വ്യാഖ്യാനത്തിലാണ് ഊന്നല്‍. പരമ്പരാഗത തിരക്കഥാകൃത്തുക്കളോ നടീ നടന്മാരോ സംവിധായകരോ വേണമെന്നില്ല. പ്രമേയത്തില്‍ വിശ്വാസം ജനിച്ചാല്‍ അദ്ദേഹം പ്രൊജക്ടുമായി മുമ്പോട്ട് പോകും.
സിനിമയുടെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചക്കില്ല. ഈ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച മൂന്നു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന് ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകള്‍ ആണ് ഓരോന്നും. ഇതില്‍ 'അവള്' പ്രദര്‍ശനത്തിന് തയ്യാറായി. മൂകയായ വേലക്കാരിയുടെ ജീവിതമാണ് പ്രമേയം. സുരഭിയാണ് നായിക. വി.സാംബശിവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ 'കാഥികന്' ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു . ഉണ്ണിമുകുന്ദനും മുകേഷുമാണ് പ്രധാന വേഷത്തില്‍. മനോജ് ഗോവിന്ദന് ആണ് ഇതിലെ ബംഗാളി വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത്.
ദേവാസുരത്തിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്, മുല്ലശേരി രാജാഗോപാല്‍ ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ.മുല്ലശ്ശേരി രാജാഗോപാലിന്റെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ സംഗീതത്തെ ആസ്പദമാക്കി ഡയറക്ടര്‍ ജയരാജ് ഒരുക്കിയ മെഹ്ഫില്‍ അവസാനഘട്ട പണിയിലാണ്. ഉണ്ണി മുകുന്ദന്, മുകേഷ്, രഞ്ജി പണിക്കര്‍,മനോജ് കെ ജയന്, ആശാ ശരത്, മാളവിക, രമേശ് നാരായണന്, ജി വേണുഗോപാല്‍, സിദ്ധാര്‍ഥ് മേനോന്, തുടങ്ങിയ വന്‍ താര നിരയുണ്ട് . ഒരു പ്രധാന വേഷത്തില്‍ മനോജ് ഗോവിന്ദനും അഭിനയിക്കുന്നു.
പുതുമുഖ സംവിധായകന് തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ അവസരം കൊടുത്തു അതേഴ്സ് എന്ന സിനിമയില്‍.ചലച്ചിത്ര താരവും മോഡലുമായ ശ്രീകാന്ത് ശ്രീധരനാണ് അതേഴ്സ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു .ഒരു ട്രാന്‍സ് ജന്ററിന്റെ രാത്രി യാത്രയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. തിരക്കഥയും സംഭാഷണവും ശ്രീകാന്തിന്റേതാണ്. പ്രശസ്ത ട്രാന്‍സ് വുമണ്‍ ആയ റിയ ഇഷ പ്രധാന കഥാപാത്രം ചെയ്യുന്നു.കോഴിക്കോട് മുന്‍ ജില്ലാകളക്ടര്‍ പ്രശാന്ത് ബ്രോ പ്രധാന വേഷമണിഞ്ഞിട്ടുണ്ട് ഈ സിനിമയില്‍.
ഗോപി കുറ്റിക്കോല്‍ എന്ന സംവിധായകന് ചെയ്ത സിനിമ നബീക്ക നിര്‍മ്മിച്ചതും ഡോക്ടര്‍ മനോജ് ആണ്. ചിത്രം അവസാനഘട്ട വര്‍ക്കിലാണ്. തുളുവിലും മലയാളത്തിലും നിര്‍മ്മിക്കുന്ന ബീര എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും'. നോബഡി എന്ന ചിത്രത്തിലൂടെ ഏറ്റവും ഒടുവില്‍ സംവിധാന രംഗത്തും കൈവെച്ചു മനോജ്. ഒരു സൈക്കോ കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ചിത്രീകരണം. ലെന, രാഹുല്‍ മാധവ്, സന്തോഷ് കീഴാറ്റൂര്‍,കൈലാസ്, സുരേഷ് കൃഷ്ണ,ഇര്‍ഷാദ്, അമീര്‍ നിയാസ് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് നായിക അമിക ഷെയിലിന്റെ ഐറ്റം ഡാന്‍സ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. തിയോഫിന്‍ , അനില്‍ വാസുദേവ് എന്നിവരാണ് കോ-ഡയറക്ടര്‍മാര്‍.
അഭിനയിക്കാനുള്ള മോഹം കൊണ്ടാണ് സിനിമാ നിര്‍മ്മാണമെന്നാണെങ്കില്‍ തെറ്റി. എന്നെ ഒരു വേഷത്തിനും കാസ്റ്റ് ചെയ്യരുത് എന്ന് പറഞ്ഞാണ് ചര്‍ച്ചകള്‍ തുടങ്ങുക. ഡോ. മനോജ് ഗോവിന്ദന് പറയുന്നു. തന്നെ കാസ്റ്റ് ചെയ്താല്‍ നിങ്ങളുടെ സിനിമാ സങ്കല്‍പ്പം തെറ്റിപോകും എന്ന് പറയാനുള്ള ജ്ഞാനമുണ്ട് ഈ നിര്‍മ്മാതാവിന്.എന്നാല്‍ മിക്ക സംവിധായകരും ഇദ്ദേഹത്തെ തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിച്ചു. എട്ട് സിനിമകളിലും ചെറുതും വലുതുമായി വ്യത്യസ്ത വേഷങ്ങള്‍, സംവിധായകരുടെ തൃപ്തിയടയുവോളം ചെയ്തു. കഥാപാത്ര വിജയത്തിന് വേണ്ടി ഏത് പീഡനവും ,സ്വയം പീഡനവും സഹിക്കും. ബീരയില്‍ യക്ഷഗാനവും കൊറഗജ്ജന് തെയ്യവും കഠിനമായി പരിശീലിച്ച് ചെയ്തത് കണ്ടാല്‍ ആരും നമിച്ചുപോകും. ആറു മാസത്തെ പരിശീലനം കൊണ്ട് ചെയ്യുന്ന യക്ഷ ഗാനം വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് പഠിച്ചെടുത്തത്.
ഈ മനുഷ്യന് വായില്‍ സ്വര്‍ണകരണ്ടിയുമായി ജനിച്ചതല്ല. കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നാള്‍വഴികള്‍ നടന്നു തീര്‍ത്തതാണ് ബാല്യവും കൗമാരവും . പഠിക്കുമ്പോള്‍ പ്രഗത്ഭനാടകങ്ങളില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കലോല്‍ത്സവങ്ങളില്‍ അംഗീകരിക്കപ്പെട്ട നടനായിട്ടുണ്ട്. സിനിമാ മോഹം തലക്കുപിടിച്ച് ഇന്നത്തെയും അന്നത്തെയും പ്രഗത്ഭ സംവിധായകരുടെ വീട്ടുപടിക്കല്‍ ഒരു ചാന്‍സിനായി കയറിയിറങ്ങിയിട്ടുണ്ട്. അവഗണനായിരുന്നു അന്തിമ ഫലം. ഒടുവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനിയറായി. പ്രത്യേക ഘട്ടത്തില്‍ ലീവെടുത്ത് വിദേശത്തേക്ക്. അവിടെ ദുബായ് ഹോള്‍ഡിങ് എന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ . പ്രവാസത്തിനിടയിലും സിനിമ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അടങ്ങാത്ത വികാരമായി അതു തുടിച്ചു. ഒടുവില്‍ കഴിഞ്ഞ ജൂലൈമുതല്‍ ഇതുവരെയായി എട്ട് ചിത്രങ്ങള്‍. അതേ സമയം ഒരൊറ്റ സെറ്റിലും ഒരു നിര്‍മ്മാതാവിന്റെ തലയെടുപ്പോ ഗര്‍വ്വോ ഇദ്ദേഹത്തില്‍ കാണില്ല.ഇങ്ങിനെയൊരാള്‍ ഉണ്ടോ എന്ന് പോലും അറിയില്ല. പ്രൊഡ്യൂസര്‍ എന്ന ഭാവമില്ലാതെ പ്രൊഡക്ഷന്‍ ബോയിയുടെ ജോലിയും ഇദ്ദേഹം ചെയ്യും.
ഇപ്പോള്‍ ഒട്ടേറെ സംവിധായകരും പുതുമുഖസംവിധായകരും തിരക്കഥാകൃത്തുക്കളും ഇദ്ദേഹത്തിന്റെ പിറകെയാണ് .തനിക്ക് അവസരം കിട്ടാതെ വന്ന കൗമാര യൗവ്വന നാളുകള്‍ ഓര്‍ക്കുന്നതുകൊണ്ടും ആ കഷ്ടപ്പാടുകള്‍ അറിയുന്നതും കൊണ്ടുമാകണം, കഴിവുണ്ടെങ്കില്‍ ഏത് പുതുമുഖ നടീ നടന്‍മാരുമായാലും അഭിനയിപ്പിച്ചോളു എന്ന് സംവിധായകരോട് ഇദ്ദേഹം പറയുന്നത്. അഭിനയിക്കാന്‍ മാത്രമല്ല കല ,കോറിയോഗ്രഫി, കോസ്റ്റ്യൂസ്,മേക്ക് അപ്,ചായാഗ്രഹണം,തിരക്കഥ ,സംവിധാനം എല്ലാറ്റിനും അദ്ദേഹം പുതിയവരെ പരീക്ഷിക്കും. ജീവിതത്തിലും തൊഴിലിലും തികഞ്ഞ സത്യസന്ധത കാട്ടുന്ന അര്‍പ്പണബോധമുള്ള ഈ കലാകാരന് പറയുന്നത് ,എപ്പോഴും സിനിമ ഒരു ആഗ്രഹം ആയവര്‍ക്ക് ഒരു പ്രചോദനം ആണ്. 'നമ്മളിലൂടെ ഒരാള്‍ രക്ഷപ്പെട്ട് പോകുന്നുണ്ടെങ്കില്‍ പോയ്ക്കോട്ടെ' എന്നാണ് ഇദ്ദേഹം എപ്പോഴും പറയുക.നമുക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യാം.
മികച്ച അഭിനേതാവെന്ന നിലയിലും, നിര്‍മ്മാതാവ് എന്ന നിലയിലും, തലയെടുപ്പോടെ ഒരുപാട് അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ. ഭാര്യ രേഖ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥയാണ്. അഛന് ഗോവിന്ദന്, അമ്മ ശാന്ത. മകള്‍ സംയുക്ത ദുബായില്‍ ആര്‍ക്കിടെക്റ്റാണ്. ഒരു മകന് യശ്വന്ത് മനോജ് പ്ലസ് ടു വിദ്യാര്‍ത്ഥി.സിനിമയും, നല്ലൊരു കുടുംബ ജീവിതവുമായി ഡോ.മനോജ് ഗോവിന്ദന് മുന്നോട്ട് പോകുന്നു. പിആര്‍ഒ- അയ്മനം സാജന്
രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില
ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി
വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
വ്യത്യസ്ത വേഷത്തില്‍ ശ്രീനിവാസന്; കേന്ദ്രകഥാപാത്രമാകുന്ന 'ലൂയിസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'