×
login
മാത്യു- നസ്ലിന്‍ ടീമിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം 'നെയ്മര്‍' രണ്ടാമത്തെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി മള്‍ട്ടി വിവിധ ഭാഷകളിലായി പാന്‍ ഇന്ത്യ തലത്തില്‍ ഇറങ്ങുന്ന 'നെയ്മര്‍' മാര്‍ച്ച് പത്തിന് തിയ്യേറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുക.

ജോ ആന്‍ഡ് ജോയ്ക്ക് ശേഷം മാത്യു- നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ മോഷന്‍ ടീസര്‍ റിലീസായി. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന 'നെയ്മര്‍' നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഒരു ഫുള്‍ ടൈം ഫാമിലി എന്റര്‍ടൈന്‍മെന്റ്  ചിത്രമായ നെയ്മറില്‍ നസ്ലിന്‍, മാത്യു എന്നിവര്‍ക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു. കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. സംഗീതം- ഷാന്‍ റഹ്‌മാന്‍ ഛായാഗ്രഹണം- ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ് രാമചന്ദ്രന്‍.


കല- നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍- മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. ജിനു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി മള്‍ട്ടി വിവിധ ഭാഷകളിലായി പാന്‍ ഇന്ത്യ തലത്തില്‍ ഇറങ്ങുന്ന 'നെയ്മര്‍' മാര്‍ച്ച് പത്തിന് തിയ്യേറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുക. പിആര്‍ഒ- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.