×
login
വ്യത്യസ്ത കഥാപാത്രവുമായി സസ്പെന്‍സ് നിറഞ്ഞ 'മേ ഹൂം മൂസ' സെപ്തംബര്‍ മുപ്പതിന് തിയറ്ററില്‍; പാപ്പന് ശേഷം ബോക്‌സ്ഓഫീസ് ഹിറ്റടിക്കാന്‍ ആക്ഷന്‍ കിങ്ങ്

വിശാലമായ ക്യാന്‍വാസ്സില്‍, ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെ ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന 'മേ ഹും മൂസ' ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ ചിത്രമാണ്.

സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹും മൂസ' സെപ്തംബര്‍ മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.

സൈജു കുറുപ്പ്, സലിംകുമാര്‍, സുധീര്‍ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബില്‍ രാജന്‍ പി ദേവ്, കലാഭവന്‍ റഹ്മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായര്‍, അശ്വനി, സാവിത്രി, ജിജിന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.


വിശാലമായ ക്യാന്‍വാസ്സില്‍, ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെ ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന 'മേ ഹും മൂസ' ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ ചിത്രമാണ്.

മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്.കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.

തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ് ഇ. എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബോബി, ഷബില്‍, സിന്റോ, സ്റ്റില്‍സ്- അജിത് വി ശങ്കര്‍, ഡിസൈനര്‍- ആസ്തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സഫി ആയൂര്‍.

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.