×
login
അന്തിക്കള്ള് പാട്ടുമായി വീണ്ടും എം. ജി. ശ്രീകുമാര്‍

നടന്മാരായ ബിജുമേനോനും സിബി തോമസും തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്.

മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം. ജി. ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള 'ആനന്ദക്കല്ല്യാണം' എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീതാസ്വാദകരെ ഹരം കൊള്ളിച്ചുകൊണ്ട് എം. ജി. ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് പാടിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 

നടന്മാരായ ബിജുമേനോനും സിബി തോമസും തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്. 'കള്ളെടുക്കെടീ കറിയെടുക്കെടീ കറുത്ത പെണ്ണാളേ' 'വെളുവെളുങ്ങനെ ചിരിച്ചിരിക്കെടീ മുല്ലപ്പൂം പല്ലാലേ' എന്ന് തുടങ്ങുന്ന ഈ ഗാനം പ്രേംദാസ് ഇരുവള്ളൂരാണ് രചിച്ചിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം. ഏറെ നാളുകള്‍ക്കുശേഷമാണ് എം. ജി. ശ്രീകുമാറിന്റെ സ്വരമാധുരിയില്‍ ഇത്തരമൊരു ഗാനം പുറത്തിറങ്ങുന്നത്.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.